CMDRF

നിർത്തിയിട്ട കാറിനുള്ളിൽ ഒരു കുടുംബത്തിലെ അഞ്ചു പേർ മരിച്ച നിലയിൽ

സേലത്താണ് സംഭവം

നിർത്തിയിട്ട കാറിനുള്ളിൽ ഒരു കുടുംബത്തിലെ അഞ്ചു പേർ മരിച്ച നിലയിൽ
നിർത്തിയിട്ട കാറിനുള്ളിൽ ഒരു കുടുംബത്തിലെ അഞ്ചു പേർ മരിച്ച നിലയിൽ

ചെന്നൈ: നിർത്തിയിട്ട കാറിനുള്ളിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ. സേലത്താണ് സംഭവം. വ്യവസായിയായ മണികണ്ഠൻ, ഭാര്യ നിത്യ ,മകൾ നികേദ്യ ,അമ്മ സരോജ ,മകൻ എന്നിവരാണ് മരിച്ചത്.

ALSO READ: ഓണ്‍ലൈനില്‍ ആയുധങ്ങള്‍ വിറ്റയാള്‍ പിടിയില്‍

ബിസിനസ്സിലുണ്ടായ തകർച്ചയെ തുടർന്ന് ഇവർ വിഷം കഴിച്ച് ജീവനൊടുക്കി എന്നാണ് റിപ്പോർട്ട്. ആത്മഹത്യ കുറുപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംശയാസ്പദമായി കാർ വഴിയരികിൽ പാർക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധയിൽ പെട്ടവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സംഭവ സ്ഥലത്തെത്തി വാഹനത്തിന്റെ വാതിൽ തകർത്ത് മൃതദേഹങ്ങൾ പുറത്തെടുത്തു. മൃത ദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി

Top