ഒരു കാപ്പിയിൽ പ്രഭാതം തുടങ്ങുന്നവരാവും നമ്മളിൽ പലരും, കാപ്പി കുടിക്കാൻ ഏറെ ഇഷ്ടമുള്ളവർ, പക്ഷേ ആരോഗ്യത്തിന് എത്രത്തോളം നല്ലതാണെന്ന കൃത്യമായ ധാരണ ഇല്ല എങ്കിൽ നമുക്ക് പണി തരാൻ മിടുക്കനാണ് കാപ്പി.
പലപ്പോഴും കാപ്പി കുടിക്കുന്നത് രക്തസമ്മർദ്ദം വർധിപ്പിക്കുമെന്ന് പറയാറുണ്ട്. എന്നാൽ കാപ്പി പൂർണമായും ഒഴിവാക്കണമെന്നാണോ അതിന് അർഥം? അല്ലേയല്ല.
Also Read: വിത്തൗട്ട് കാപ്പി കുടിക്കുന്നത് ശീലമാക്കിയാലോ? അറിയാം പ്രയോജനങ്ങൾ
വില്ലൻ കാപ്പിയിലെ കഫീൻ !
നമ്മൾ കുടിക്കുന്ന കാപ്പിയിലെ കഫീൻ ആണു ദോഷകരം. കഫീൻ അടങ്ങിയ ഏതു പാനീയത്തിന്റെയും അളവ് കുറയ്ക്കുക. കഫീൻ നമ്മുടെ അഡ്രിനാലിൻ ഗ്രന്ഥികളെ ഉത്തേജിപ്പിച്ചു കൂടുതൽ അഡ്രിനാലിൻ പുറത്തു വിടാൻ പ്രേരിപ്പിക്കുന്നു. തത്ഫലമായി നമ്മുടെ രക്തസമ്മർദം ഉയരാം. ഒരു ദിവസം 350– 400 മിഗ്രാം വരെ കഫീൻ ശരീരത്തിനു ദോഷകരമല്ല എന്നാണു പഠനങ്ങൾ പറയുന്നത്. അതായത് നമ്മൾ കുടിക്കുന്ന ഒരു കപ്പു കാപ്പിയിൽ 60–70 മിഗ്രാം കഫീൻ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ദിവസം 4–5 ഗ്ലാസ്സിൽ താഴെ കാപ്പി കുടിച്ചാൽ പ്രശ്നമില്ല.
Also Read: കാപ്പി അമിതമായി കുടിച്ചാല്‍ മുടി കൊഴിച്ചില്‍ ഉറപ്പാണ്
കാപ്പിയിൽ മാത്രമല്ല കോള, എനർജി ഡ്രിങ്ക്സ് പോലുള്ള പാനീയങ്ങളിലും ഡ്രിങ്ക്സ് പോലുള്ള പാനീയങ്ങളിലും ചോക്‌ലേറ്റിലുമൊക്കെ കഫീൻ ധാരാളം ഉണ്ട്. ന്യൂട്രീഷൻ ലേബൽ നോക്കിയാൽ ഓരോന്നിലുമുള്ള കഫീൻ അളവ് അറിയാൻ സാധിക്കും.
സ്ട്രെസ്സിൽ നിന്നും രക്ഷപ്പെടാൻ കാപ്പി …
തലപുകയ്ക്കുന്ന സമ്മർദ്ധത്തിൽ നിന്നും രക്ഷപ്പെടാൻ കാപ്പി കുടിക്കുന്നവരുണ്ട്. ഇത്തരത്തിൽ കാപ്പിയും ബിപിയും പോലുള്ള രണ്ട് ആപത്ഘടകങ്ങൾ ചേരുമ്പോൾ നമ്മുടെ ബിപി അമിതമാകാനുള്ള സാധ്യത കൂടുതലാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക