CMDRF

കുമ്മാട്ടി നടത്തുന്നത് ആചാരത്തിൻറെ ഭാഗമായി; ലഭിക്കുന്ന വിഹിതത്തിൻറെ ഒരു പങ്ക് ദുരിതാശ്വാസനിധിയിലേക്ക് നൽകും

തൃശ്ശൂർ: വയനാട് ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ ഇക്കുറി ഓണാഘോഷങ്ങൾ ഒഴിവാക്കാനുള്ള കോർപറേഷൻറെ തീരുമാനത്തിനെതിരെ, പുലികളി സംഘങ്ങൾക്ക് പിന്നാലെ കുമ്മാട്ടി സംഘങ്ങളും രംഗത്ത്. ഓണനാളിൽ കുമ്മാട്ടി നടത്തും എന്ന് സംഘങ്ങൾ അറിയിച്ചു. കോർപറേഷൻറെ തീരുമാനം ഏകപക്ഷീയമാണ്. കുമ്മാട്ടി ആചാരത്തിൻറെ ഭാഗമാണ്.

കുമ്മാട്ടി സംഘങ്ങളെയോ പുലികളി സംഘങ്ങളെയോ വിളിച്ച് അഭിപ്രായം തേടിയല്ല തീരുമാനമെടുത്തത്. ഉത്രാടം മുതൽ നാലാം ഓണം വരെയുള്ള ദവസങ്ങളിൽ കുമ്മാട്ടി ,ആചാര പ്രകാരം നടത്താൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച് ജില്ലാ കളക്ടറെ കാണും. കുമ്മാട്ടി നടത്തിപ്പ് പ്രവർത്തനങ്ങളുമായി ഏറെ മുന്നോട്ടുപോയി. കുമ്മാട്ടിയിൽ നിന്നും ലഭിക്കുന്ന വിഹിതത്തിൻറെ ഒരു പങ്ക് ദുരിതാശ്വാസനിധിയിലേക്ക് നൽകും. കുമ്മാട്ടി സംഘാടകസമിതിയുടേതാണ് തീരുമാനം

Top