കൊച്ചി: പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തില്‍ നാശനഷ്ടം കണക്കാക്കി പരിഹാരം നല്‍കാന്‍ തീരുമാനം. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസിന് മുന്നില്‍ നടക്കുന്ന ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് ചര്‍ച്ച നടന്നത്. നാശനഷ്ടം എത്രയെന്നു കണക്കാക്കി അത് നല്‍കും. ഉള്‍നാടന്‍ മത്സ്യത്തൊഴിലാകളികള്‍, മീന്‍ കര്‍ഷകര്‍ എന്നിവര്‍ക്ക് ആറ് മാസത്തേക്ക് സൗജന്യ റേഷന്‍ നല്‍കണം. ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടും. ചത്ത മത്സ്യങ്ങള്‍ പുഴയില്‍ നിന്ന് ഒഴിവാക്കും, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിഎടുക്കും, കമ്പനിക്കെതിരെ അടിയന്തിര നടപടി, ഇവരെ ഉടന്‍ കണ്ടെത്തും, മാതൃകപരാമായ ശിക്ഷാ നടപടിയെടുക്കും എന്നിവയാണ് ചര്‍ച്ചയിലെ തീരുമാനങ്ങള്‍.
ഏലൂര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസിനുള്ളിലേക്ക് പുഴയില്‍ ചത്തുപൊന്തിയ മീനെറിഞ്ഞാണ് പ്രതിഷേധം നടന്നത്. അടുത്ത മാസം വിളവെടുക്കാന്‍ പാകമായ മീനുകളാണ് ചത്തുപൊന്തിയിരിക്കുന്നത്. മീന്‍വളര്‍ത്തുന്നവരും പിടിക്കുന്നവരും എല്ലാവരും ദുരന്താവസ്ഥയിലാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാല് പഞ്ചായത്തുകളില്‍ നിന്നുള്ള ഭാഗവാഹികളും പ്രസിഡന്റും ഉള്‍പ്പടെ നിരവധിപേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്താനെത്തിയ മലനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എഞ്ചിനീയറുടെ കാര്‍ പ്രതിഷേധക്കാര്‍ തടഞ്ഞുവെച്ചിരുന്നു.