കൊച്ചി: പെരിയാർ മലിനീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അമിക്കസ്ക്യൂറിയും വിദഗ്ധ സമിതിയും ഇന്ന് പരിശോധന പുനരാരംഭിക്കും. പെരിയാറിലേക്ക് മലിനവസ്തുക്കളും മലിനജലവും തള്ളിവിടുന്ന വ്യവസായശാലകളെ കണ്ടെത്താനും കർശന നടപടി സ്വീകരിക്കാനും ഹൈക്കോടതി നിർദേശം നൽകിയിരുന്നു.
പെരിയാറിൽ സ്ഥിരം നിരീക്ഷണ സംവിധാനം വേണമെന്നും വിദഗ്ധ സമിതി പരിശോധന തുടരണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് ഇന്ന് പരിശോധന പുനരാരംഭിക്കുന്നത്. വിദഗ്ധ സമിതിക്കൊപ്പം ഹൈക്കോടതിയിൽ പരാതി ഉന്നയിച്ച വിവിധ പരിസ്ഥിതി പ്രവർത്തകർക്കും പരിശോധനയിൽ പങ്കെടുക്കാമെന്ന നിർദേശം ലഭിച്ചിട്ടുണ്ട്.