മരണം കൊവിഷീല്‍ഡ് വാക്‌സീന്‍ മൂലമാണെങ്കില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി

മരണം കൊവിഷീല്‍ഡ് വാക്‌സീന്‍ മൂലമാണെങ്കില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി
മരണം കൊവിഷീല്‍ഡ് വാക്‌സീന്‍ മൂലമാണെങ്കില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി

ഡല്‍ഹി: കൊവീഷീല്‍ഡ് വാക്‌സീന്റെ പാര്‍ശ്വഫലങ്ങള്‍ വിദ്ഗത സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. വാക്‌സീന്‍ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അഭിഭാഷകനായ വിശാല്‍ തിവാരിയാണ് ഹര്‍ജിക്കാരന്‍. കൊവീഷില്‍ഡ് നിര്‍മ്മിച്ച ആസ്ട്രസെന്‍ക്ക കമ്പനി വാക്‌സീന് ചെറിയ രീതിയില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കാമെന്ന് സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് ഹര്‍ജി. കൊവിഷീല്‍ഡ് കൊവിഡ് വാക്‌സീന് ഗുരുതര പാര്‍ശ്വഫലം, സമ്മതിച്ച് വാക്‌സിന്‍ കമ്പനി ആസ്ട്രസെനെക

ഇന്ത്യയില്‍ 175 കോടിയോള്ളം തവണ കൊവീഷീല്‍ഡ് വാക്‌സീന്‍ ഉപയോഗിച്ചിട്ടുണ്ടെന്നും കോവിഡിന് ശേഷം ഹൃദ്യയാഘാതം മൂലം ഉണ്ടാകുന്ന മരണങ്ങള്‍ കൂടിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെറം ഇന്‍സ്റ്റിട്ട്യുട്ടാണ് കൊവീഷീല്‍ഡി വാക്‌സീന്‍ ഉല്‍പ്പാദിപ്പിച്ചത്.

Top