ദീപാവലി ആഘോഷത്തിനായി പെട്രോൾ ബോംബ് ; വിദ്യാർഥികൾക്കെതിരെ കേസ്

മോട്ടോർ സൈക്കിളിൽ നിന്ന് പെട്രോൾ എടുത്താണ് ഇവർ ബോംബ് ഉണ്ടാക്കിയതെന്നാണ് പൊലീസ് പറയുന്നത്

ദീപാവലി ആഘോഷത്തിനായി പെട്രോൾ ബോംബ് ; വിദ്യാർഥികൾക്കെതിരെ കേസ്
ദീപാവലി ആഘോഷത്തിനായി പെട്രോൾ ബോംബ് ; വിദ്യാർഥികൾക്കെതിരെ കേസ്

ഹാസൻ: ദീപാവലി ആഘോഷങ്ങൾക്കായി പെട്രോൾ ബോംബ് ഉപയോ​ഗിച്ച വിദ്യാർഥികൾക്കെതിരെ കേസ്. പെട്രോൾ ബോംബ് ഉപയോ​ഗിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് പൊലീസ് കേസെടുത്തത്. ഹാസനിലെ രാജീവ് കോളജ് ഓഫ് ആയിർവേദിലെ വിദ്യാർഥിക്കൾക്കെതിരെയാണ് കേസ്.

മോട്ടോർ സൈക്കിളിൽ നിന്ന് പെട്രോൾ എടുത്താണ് ഇവർ ബോംബ് ഉണ്ടാക്കിയതെന്നാണ് പൊലീസ് പറയുന്നത്. കോളജിന് സമീപത്തുള്ള റോഡിൽവെച്ചാണ് ബോംബ് ഉപയോ​ഗിച്ചത്. ദീപാവലി കഴിഞ്ഞ് ഒരാഴ്ച്ച കഴിഞ്ഞാണ് വിഡിയോ വൈറലായത്. സംഭവത്തിൽ വിഡിയോയിലുള്ള മൂന്ന് വിദ്യാർഥികൾക്കെതിരെയാണ് കേസ്.

Top