പാലക്കാട്: എറണാകുളം ഇരുമ്പനത്തു നിന്നും ബെംഗളൂരു ദേവനഗുഡിയിലേക്ക് പോകുകയായിരുന്ന ചരക്ക് തീവണ്ടിയിൽ പെട്രോൾ ചോർച്ച. 13-ാം നമ്പർ ടാങ്കറിലാണ് പെട്രോൾ ചോർച്ചയുണ്ടായത്. എഴുപതിനായിരം ലിറ്റർ ശേഷിയുള്ള 50 ടാങ്കർ പെട്രോളുമായി പോവുകയായിരുന്നു ചരക്ക് ട്രെയിൻ. ശനിയാഴ്ച രാവിലെ 11.30 ഓടെ കഞ്ചിക്കോട് ഭാഗത്ത് റെയിൽവേ ട്രാക്കിലാണ് സംഭവം.സംഭവത്തെത്തുടർന്ന് ട്രാക്കിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
Also Read: മഴ മുന്നറിയിപ്പ് ; കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്
ഇതേത്തുടർന്ന് എൻജിൻ ഡ്രൈവർ ഉടൻ ട്രെയിൻ നിർത്തിയിട്ടു. തുടർന്ന് കഞ്ചിക്കോട് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി സുരക്ഷാ നടപടികൾ സ്വീകരിക്കുകയായിരുന്നു. പാലക്കാട് റെയിൽവേ സ്റ്റേഷൻ മെക്കാനിക്കൽ വിഭാഗം ജീവനക്കാർ സ്ഥലത്തെത്തി ചോർച്ച അടച്ച ശേഷം ട്രെയിൻ യാത്ര പുനരാരംഭിച്ചു.