CMDRF

പിജി ഡോക്ടറുടെ കൊലപാതകം; ഡോക്ടര്‍മാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് സുപ്രീം കോടതി

പൊതുസമൂഹത്തിന് സേവനം നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് ബാധ്യതയുണ്ടെന്ന് മറക്കരുത്. ഇല്ലെങ്കില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് നടപടി സ്വീകരിക്കാമെന്നും സുപ്രീം കോടതി

പിജി ഡോക്ടറുടെ കൊലപാതകം; ഡോക്ടര്‍മാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് സുപ്രീം കോടതി
പിജി ഡോക്ടറുടെ കൊലപാതകം; ഡോക്ടര്‍മാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് സുപ്രീം കോടതി

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ പിജി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ നാളെ വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് സുപ്രീം കോടതി. പൊതുസമൂഹത്തിന് സേവനം നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് ബാധ്യതയുണ്ടെന്ന് മറക്കരുത്. ഇല്ലെങ്കില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് നടപടി സ്വീകരിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജെ ബി പര്‍ദിവാല, മനോജ് മിസ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. ഡോക്ടര്‍മാരുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. അതിനായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം, വിശ്രമമുറികള്‍ ഒരുക്കണം, ആവശ്യമായ മറ്റു ഘടനാപരമായ മാറ്റങ്ങളും വരുത്തണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് 23ഓളം രോഗികള്‍ മരിച്ചെന്ന് സീനിയര്‍ അഡ്വക്കേറ്റ് കപില്‍ സിബലിന്റെ വാദത്തെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

Top