മിനിറ്റുകള്‍ക്കുള്ളില്‍ ഫോണ്‍ നിങ്ങളുടെ കൈയ്യില്‍; ഐഫോണിന് പിന്തുണയുമായി രത്തന്‍ ടാറ്റ

ഒറ്റ ആപ്ലിക്കേഷനായി ഇത് മാറ്റുന്നതോടെ ഡെലിവറിടൈം കാര്യമായി കുറക്കാന്‍ കഴിയുമെന്നതാണ് ടാറ്റ ഗ്രൂപ്പിന്റെ വിലയിരുത്തല്‍.

മിനിറ്റുകള്‍ക്കുള്ളില്‍ ഫോണ്‍ നിങ്ങളുടെ കൈയ്യില്‍; ഐഫോണിന് പിന്തുണയുമായി രത്തന്‍ ടാറ്റ
മിനിറ്റുകള്‍ക്കുള്ളില്‍ ഫോണ്‍ നിങ്ങളുടെ കൈയ്യില്‍; ഐഫോണിന് പിന്തുണയുമായി രത്തന്‍ ടാറ്റ

ഫോണ്‍ പ്രേമികള്‍ക്കായി ഒരു സന്തോഷവാര്‍ത്ത. ഇതുവഴി നിങ്ങള്‍ ഐഫോണ്‍ ബുക്ക് ചെയ്താല്‍ പെട്ടെന്ന് തന്നെ നിങ്ങളുടെ കൈയ്യില്‍ പുതിയ ഫോണെത്തും. കാരണം മറ്റൊന്നുമല്ല. ഐഫോണ്‍ 16 പ്രേമികളെ പിന്തുണച്ചെത്തിയിരിക്കുകയാണ് രത്തന്‍ ടാറ്റ. ഇതിന്റെ ഭാഗമായി ഏറ്റവും വേഗത്തില്‍ ഫോണെത്തിക്കാനുള്ള ശ്രമത്തിലാണ് ടാറ്റ. ക്വിക് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ബിഗ്ബാസ്‌ക്കറ്റിലൂടെ ഡെലിവറി നടത്താനാണ് ശ്രമം. അതായത് പത്ത് മിനിറ്റിനുള്ളില്‍ ഫോണ്‍ നിങ്ങളുടെ കൈയിലെത്തിക്കാനാകുമെന്നാണ് ടാറ്റയുടെ അവകാശവാദം.

ടാറ്റയുടെ ക്വിക് കൊമേഴ്സ് പ്ലാറ്റ്ഫോമായ ബിഗ്ബാസ്‌ക്കറ്റ് നിലവിലുണ്ടെങ്കിലും അതില്‍ ഇലക്ട്രോണിക് കാറ്റഗറി ഉണ്ടായിരുന്നില്ല. ഐഫോണ്‍ 16 മോഡലുകളെ ഉള്‍പ്പെടുത്തി ഈ രംഗത്തേക്ക് കൂടിയാണ് ടാറ്റ പ്രവേശിക്കുന്നത്. മൊബൈല്‍ ഫോണുകള്‍ക്ക് പുറമെ ലാപ്ടോപ്പുകള്‍, ഗെയിമിങ് ഉപകരണങ്ങള്‍, മൈക്രോവേവ്ഓവനുകള്‍ എന്നിവയും വില്‍പനയ്‌ക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Also Read: ട്രൈ-ഫോള്‍ഡ് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ ചൈനയ്ക്ക് പുറത്തേക്കും!

ക്രോമയുടെ സഹകരണത്തോടെയാണ് ബിഗ്ബാസ്‌ക്കറ്റ് ഡെലിവറി വേഗത്തിലാക്കുന്നത്. ടാറ്റ ഡിജിറ്റലിന്റെ അനുബന്ധ സ്ഥാപനമാണ് ക്രോമ ഇലക്ട്രോണിക്‌സും. ഇപ്പോള്‍ ക്രോമയിലൂടെ ഐഫോണ്‍ വില്‍ക്കുന്നുണ്ടെങ്കിലും ഫാസ്റ്റ് ഡെലിവറിയാണ് ബിഗ്ബാസ്‌ക്കറ്റിന്റെ പ്രത്യേകതയായി പറയുന്നത്. ഐഫോണ്‍ വിപണിയിലെത്തിയ സെപ്തംബര്‍ 20ന് തന്നെ ബിഗ്ബാസ്‌ക്കറ്റിലൂടെ വില്‍പന ഇതിനകം ആരംഭിച്ചിട്ടുണ്ട്.

ബിഗ്ബാസ്‌ക്കറ്റിന്റെ സേവനം എല്ലായിടത്തും ലഭ്യമാകില്ല. ബെംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളില്‍ മാത്രമാണ് സേവനം ലഭിക്കുന്നത്. ഫോണിന് ഓഫറുണ്ടെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സേവനങ്ങളെ ഒരൊറ്റ ആപ്പിലേക്ക് സംയോജിപ്പിച്ച് ബിഗ്ബാസ്‌ക്കറ്റിനെ കാര്യക്ഷമമാക്കാനുള്ള പദ്ധതിയും കമ്പനിക്കുണ്ട്. നിലവില്‍ രണ്ട് മൊബൈല്‍ ആപ്പുകളാണ് ബിഗ് ബാസ്‌ക്കറ്റിനുള്ളത്.

Also Read: ഐഫോണ്‍ 15 പ്രോയ്ക്ക് വില കുറയുന്നോ!

ഡെലിവറി സമയം വേഗത്തിലാക്കാനുള്ള ഒരു വലിയ തന്ത്രത്തിന്റെ ഭാഗം കൂടിയാണ് ഈ നീക്കം. 2-3 മണിക്കൂറിന്റെ വിന്‍ഡോയും 10-20 മിനിറ്റിനുള്ളില്‍ എത്തിക്കുന്ന മറ്റൊരു വിന്‍ഡോയുമാണ് ഈ രണ്ട് ആപ്പുകളിലുമുള്ളത്. ഒറ്റ ആപ്ലിക്കേഷനായി ഇത് മാറ്റുന്നതോടെ ഡെലിവറിടൈം കാര്യമായി കുറക്കാന്‍ കഴിയുമെന്നതാണ് ടാറ്റ ഗ്രൂപ്പിന്റെ വിലയിരുത്തല്‍. ഐഫോണിന് പുറമെ മറ്റ് കമ്പനികളുടെ പുതിയ മോഡലുകളും ബിഗ്ബാസ്‌ക്കറ്റിലേക്ക് എത്തുമെന്നാണ് സൂചന.

Top