അലന്‍ വാക്കറുടെ സംഗീതപരിപാടിക്കിടെ ഫോണ്‍ മോഷണം; പിന്നില്‍ ഉത്തരേന്ത്യന്‍ സംഘം

ആറായിരത്തോളം പേര്‍ പങ്കെടുത്ത പരിപാടിക്കായി കൊച്ചി സിറ്റി പോലീസ് വന്‍ സുരക്ഷയൊരുക്കിയിരുന്നു.

അലന്‍ വാക്കറുടെ സംഗീതപരിപാടിക്കിടെ ഫോണ്‍ മോഷണം; പിന്നില്‍ ഉത്തരേന്ത്യന്‍ സംഘം
അലന്‍ വാക്കറുടെ സംഗീതപരിപാടിക്കിടെ ഫോണ്‍ മോഷണം; പിന്നില്‍ ഉത്തരേന്ത്യന്‍ സംഘം

കൊച്ചി: പ്രശസ്ത സംഗീതജ്ഞന്‍ അലന്‍ വാക്കര്‍ കൊച്ചിയില്‍ നടത്തിയ സംഗീതനിശയ്ക്കിടെ മോഷണം പോയ 34 മൊബൈല്‍ ഫോണുകള്‍ കവര്‍ന്നത് ഉത്തരേന്ത്യന്‍ സംഘമെന്ന് സ്ഥിരീകരിച്ച് പോലീസ്. മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍ മുംബൈ അടക്കമുള്ള സ്ഥലങ്ങളിലേക്ക് എത്തിയതായാണ് വിവരം. ഫോണുകള്‍ ട്രാക് ചെയ്തതിലൂടെയാണ് പോലീസിന് വിവരങ്ങള്‍ ലഭിച്ചത്. 21 ഐ ഫോണുകള്‍ ഉള്‍പ്പെടെ 35 സ്മാര്‍ട്ട് ഫോണുകള്‍ നഷ്ടമായതായാണ് മുളവുകാട് പോലീസിന് പരാതി ലഭിച്ചത്.

ആറായിരത്തോളം പേര്‍ പങ്കെടുത്ത പരിപാടിക്കായി കൊച്ചി സിറ്റി പോലീസ് വന്‍ സുരക്ഷയൊരുക്കിയിരുന്നു. പരിപാടിക്കായി മന:പൂര്‍വം തിക്കും തിരക്കുമുണ്ടാക്കിയാണ് മോഷണം നടന്നത്. ഇത്രയധികം ഫോണുകള്‍ ഒരുമിച്ച് നഷ്ടപ്പെട്ടതിന് പിന്നില്‍ ആസൂത്രിതമായ നീക്കമുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

Also Read: 8000 കിലോ സവോള അടിച്ച് മാറ്റി 3 പ്രതികൾ, പിടിച്ചെടുത്തത് ലക്ഷങ്ങൾ

ഞായറാഴ്ച വൈകിട്ടാണ് സണ്‍ ബേണ്‍ അറീന ഫീറ്റ് അലന്‍ വാക്കര്‍ സംഗീതനിശ കൊച്ചിയില്‍ അരങ്ങേറിയത്. വാക്കര്‍ വേള്‍ഡ് എന്ന പേരില്‍ അലന്‍ വാക്കര്‍ രാജ്യത്തുടനീളം 10 നഗരങ്ങളില്‍ നടത്തുന്ന സംഗീത പരിപാടിയിലൊന്നായിരുന്നു ഇത്.

Top