മെറ്റാ മെസ്സേജ് അപ്ലിക്കേഷനായ വാട്സ്ആപ്പ് വഴി ദിനംപ്രതി സന്ദേശങ്ങളും ചിത്രങ്ങളും കൈമാറുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ തങ്ങൾക്ക് ലഭ്യമാകുന്ന ഫോട്ടോകൾ സത്യമാണോ എന്നറിയാൻ ഒരു വഴിയുമില്ലാതെ വാട്സ്ആപ്പ് ഫോർവേഡുകൾ വഴി വഞ്ചിതരായവർ ഏറെയാണ് ഉള്ളത്. ഇതിനൊരു പരിഹാരമായി മെറ്റാ പുതിയൊരു ഫീച്ചർ വികസിപ്പിച്ചെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. വാട്സാപ്പിൽ കിട്ടുന്ന ഫോട്ടോകൾ സത്യമാണോ എന്ന് എളുപ്പത്തിൽ തിരിച്ചറിയാൻ “സെര്‍ച്ച് ഓണ്‍ വെബ്” എന്ന ഫീച്ചറിലൂടെ സാധിക്കും. വാട്സാപ്പിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 2.24.23.13 ബീറ്റാ വേർഷനിൽ ഇതിന്റെ പരീക്ഷണം നടത്തി വരികയാണ്.
Also Read:ഭ്രമണപഥത്തിലെത്തിലേറിയ ഇറാന്‍-റഷ്യ ബന്ധം
വാട്‌സ്ആപ്പില്‍ ലഭിക്കുന്ന ഫോട്ടോകള്‍ സെര്‍ച്ച് ഓണ്‍ വെബ് ഓപ്ഷന്‍ വഴി ഗൂഗിളിന് റിവേഴ്‌സ് ഇമേജ് സെര്‍ച്ചിനായി നേരിട്ട് സമര്‍പ്പിക്കാം. ഗൂഗിളിന്‍റെ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ഫീച്ചറുമായി വാട്‌സ്ആപ്പിനെ ബന്ധിപ്പിച്ചാണ് മെറ്റ ഇത് സാധ്യമാക്കുന്നത്. വാട്‌സ്ആപ്പില്‍ ലഭിക്കുന്ന ചിത്രം ഡൗണ്‍ലോഡ് ചെയ്ത ശേഷം ബ്രൗസറില്‍ കയറി ഗൂഗിള്‍ ചെയ്യാതെ നേരിട്ട് റിവേഴ്സ് ഇമേജ് ആപ്പ് വഴി ഉപയോഗിക്കാനാകും എന്നതാണ് വെബ് ഫീച്ചറിന്‍റെ സവിശേഷത. ഇതിലൂടെ വാട്സപ്പ് വഴി ലഭിക്കുന്ന ചിത്രങ്ങളുടെ റിവേഴ്സ് ഇമേജ് സെർച്ചിങ്ങ് കണ്ടെത്താൻ വേഗത്തിൽ കഴിയുന്നു.
ഈ ഫീച്ചറിലൂടെ വാട്‌സ്ആപ്പില്‍ വരുന്ന ഫോട്ടോകൾ തെറ്റിദ്ധരിപ്പിക്കുന്നതോ വ്യാജമോ രൂപമാറ്റം ചെയ്തതാണോ എന്ന് കണ്ടെത്തുവാൻ സാധിക്കുന്നു. വാട്സാപ്പിൽ ലഭിച്ച ഒരു ചിത്രം തുറന്നശേഷം വലതുമൂലയില്‍ കാണുന്ന മൂന്ന് ഡോട്ട് മാര്‍ക്കുകളില്‍ ക്ലിക്ക് ചെയ്‌താല്‍ സെര്‍ച്ച് ഓണ്‍ വെബ് എന്ന ഓപ്ഷന്‍ കാണാനാകും. വാട്സാപ്പിൽ വരുന്ന ചിത്രങ്ങളുടെ സുതാര്യതയും വിശ്വാസത്തെയും കൂട്ടാൻ സെർച്ച് വെബ് ഫീച്ചറിലൂടെ കഴിയുന്നു.