ശാ​രീ​രി​ക പീ​ഡ​നം, മോ​ഷ​ണം, മ​ത​നി​ന്ദ; മൂ​ന്നു​പേ​ർ​ക്ക്​ ത​ട​വു​ശി​ക്ഷ

പ്ര​തി​ക​ൾ ക​വ​ർ​ന്ന​ത് 8,000 ദി​ര്‍ഹ​മി​ന്‍റെ ചെ​ക്കും 3000 ദി​ര്‍ഹ​വും മൊ​ബൈ​ല്‍ ഫോ​ണു​മാ​ണ്

ശാ​രീ​രി​ക പീ​ഡ​നം, മോ​ഷ​ണം, മ​ത​നി​ന്ദ; മൂ​ന്നു​പേ​ർ​ക്ക്​ ത​ട​വു​ശി​ക്ഷ
ശാ​രീ​രി​ക പീ​ഡ​നം, മോ​ഷ​ണം, മ​ത​നി​ന്ദ; മൂ​ന്നു​പേ​ർ​ക്ക്​ ത​ട​വു​ശി​ക്ഷ

റാ​സ​ല്‍ഖൈ​മ: ശാ​രീ​രി​ക പീ​ഡ​നം, മോ​ഷ​ണം, മ​ത​നി​ന്ദ തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ക്ക് പി​ടി​ക്ക​പ്പെ​ട്ട മൂ​ന്ന് അ​റ​ബ് വം​ശ​ജ​ര്‍ക്ക് ജ​യി​ല്‍ ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. 42കാ​ര​നാ​യ മു​ഖ്യ പ്ര​തി​ക്കൊ​പ്പം 28ഉം 35​ഉം പ്രാ​യ​മു​ള്ള കൂ​ട്ടാ​ളി​ക​ളാ​യ പ്ര​തി​ക​ള്‍ക്കെ​തി​രെ​യാ​ണ് രാജ്യത്തെ ക്രി​മി​ന​ല്‍ കോ​ട​തി​യു​ടെ വി​ധി. അതേസമയം പ്ര​തി​ക​ള്‍ക്ക് മേ​ല്‍ ചു​മ​ത്തി​യ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ സം​ശ​യാ​തീ​ത​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ട​താ​യി കോ​ട​തി വ്യ​ക്ത​മാ​ക്കി. ശി​ക്ഷാ കാ​ലാ​വ​ധി​ക്കു​ ശേ​ഷം മു​ഖ്യ പ്ര​തി​യെ നാ​ടു​ക​ട​ത്താ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

പ്രതികളായ ഈ​ജി​പ്ഷ്യ​ന്‍ സ്വ​ദേ​ശി​ 42കാ​ര​നും കൂ​ട്ടാ​ളി​ക​ളും മ​റ്റൊ​രു ഈ​ജി​പ്ഷ്യ​ന്‍ പൗ​ര​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍പി​ച്ച് പ​ണ​വും ചെ​ക്കും മൊ​ബൈ​ല്‍ ഫോ​ണും ക​വ​ര്‍ച്ച ന​ട​ത്തി​യെ​ന്ന​താ​യി​രു​ന്നു കേ​സ്. റാ​ക് അ​ല്‍ ഖ്വാ​സിം കോ​ര്‍ണീ​ഷ​ന് സ​മീ​പം പൊ​തു​വ​ഴി​യി​ല്‍ രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം നടന്നത്. അ​ക്ര​മി​ക​ളി​ല്‍നി​ന്ന് ഇ​ര​യെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ച വ​ഴി​യാ​ത്ര​ക്കാ​ര​നെ കൂടി അ​ക്ര​മി​ക​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി പി​ന്തി​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ​ ഇ​ര​ക്കും സാ​ക്ഷി​ക്കും പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​ത് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ്. തു​ട​ർ​ന്ന്​ ന​ട​ന്ന തി​ര​ച്ചി​ലി​നൊ​ടു​വി​ല്‍ കു​റ്റ​വാ​ളി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത റാ​ക് പൊ​ലീ​സ് സം​ഘം പ്രതികളെ പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റുകയായിരുന്നു.

Also Read : പ്രവാസികള്‍ക്ക് സ്വന്തമാക്കാനാവുക പരമാവധി രണ്ടു വാഹനങ്ങള്‍; അറിയിപ്പുമായി സൗദി അധികൃതര്‍

പ്ര​തി​ക​ൾ ക​വ​ർ​ന്ന​ത് 8,000 ദി​ര്‍ഹ​മി​ന്‍റെ ചെ​ക്കും 3000 ദി​ര്‍ഹ​വും മൊ​ബൈ​ല്‍ ഫോ​ണു​മാ​ണ്. അതോടൊപ്പം ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​യാ​ളു​ടെ മ​ത​വി​ശ്വാ​സ​ങ്ങ​ളെ അ​വ​ഹേ​ളി​ക്കു​ക​യും ചെ​യ്ത​താ​യി പ്രോ​സി​ക്യൂ​ഷ​ന്‍ ക​ണ്ടെ​ത്തി. ദൈ​വ​നി​ന്ദ, മോ​ഷ​ണം, ആ​ക്ര​മ​ണം എ​ന്നീ കു​റ്റ​ങ്ങ​ള്‍ക്ക് മു​ഖ്യ പ്ര​തി​ക്ക് ര​ണ്ടു മാ​സ​ത്തെ ത​ട​വും നാ​ടു​ക​ട​ത്ത​ലു​മാ​ണ്​ ശി​ക്ഷ. കൂ​ട്ടാ​ളി​ക​ളാ​യ മ​റ്റു ര​ണ്ട് പ്ര​തി​ക​ള്‍ക്ക് മോ​ഷ​ണ​ത്തി​ലും ആ​ക്ര​മ​ണ​ത്തി​ലും പ​ങ്കാ​ളി​ക​ളാ​യ​തി​ന് ഒ​രു മാ​സ​ത്തെ ത​ട​വു​ശി​ക്ഷയും വി​ധി​ച്ച കോ​ട​തി എ​ല്ലാ പ്ര​തി​ക​ളും കോ​ട​തി ചെ​ല​വു​ക​ള്‍ ന​ല്‍ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

Top