CMDRF

ഉത്തര്‍പ്രദേശില്‍ പിക്കപ്പ് വാനും ബസും കൂട്ടിയിടിച്ച് അപകടം

ഉത്തര്‍പ്രദേശില്‍ പിക്കപ്പ് വാനും ബസും കൂട്ടിയിടിച്ച് അപകടം
ഉത്തര്‍പ്രദേശില്‍ പിക്കപ്പ് വാനും ബസും കൂട്ടിയിടിച്ച് അപകടം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. ബുദൗണ്‍-മീററ്റ് സംസ്ഥാന പാതയില്‍ ബുലന്ദ്ഷഹറിലെ സേലംപുര്‍ മേഖലയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ 10 പേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. വാനിന്റെ ഒരു വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ബസിന്റെ മുന്‍വശവും തകര്‍ന്നിട്ടുണ്ട്.

ഗാസിയബാദില്‍ നിന്ന് സംഭാലിലേക്ക് പോകുകയായിരുന്ന പിക്കപ്പ് വാന്‍ സ്വകാര്യ ബസിലിടിച്ച് അപകടം സംഭവിക്കുകയായിരുന്നുവെന്നും പത്ത് പേര്‍ മരിക്കുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും ജില്ലാ കളക്ടര്‍ ചന്ദ്രപ്രകാശ് സിങ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top