കര്‍ണാടക: ഷിരൂരില്‍ നിന്ന് 8 കിലോമീറ്റര്‍ ദൂരെ അകര്‍ ഗോണയില്‍ നിന്നാണ് PA1 എന്ന് രേഖപ്പെടുത്തിയ തടി കഷ്ണങ്ങള്‍ കണ്ടെത്തി. ലോറി ഉടമ മാനാഫാണ് തടി കഷ്ണങ്ങള്‍ കണ്ടെത്തിയത്. ഇവ പുഴയില്‍നിന്ന് ലഭിച്ചതായാണ് പറയപ്പെടുന്നത്. ഇന്നലെ വൈകിട്ട് 6 മാണിയോട് കൂടിയാണ് തടി കഷ്ണങ്ങള്‍ കണ്ടെത്തിയത്. ഇത് അർജുന്റെ ലോറിയിലേത് തന്നെ ആണെന്ന് ലോറിയുടമയുടെ സഹോദരൻ സ്ഥിരീകരിച്ചു.
അതെ സമയം മറുവശത്ത് ഡ്രോണുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള പരിശോധന ഊര്‍ജിതമായി നടന്നുകൊണ്ടിരിക്കുകയാണ്. ലോറിയുടെ ക്യാബിനിലേക്ക് എത്താനുള്ള രണ്ട് ശ്രമങ്ങള്‍ പിന്നിട്ടു കഴിഞ്ഞിരിക്കുകയാണ് നാവികസേനാ അംഗങ്ങള്‍. മൂന്നാമത്തെ ശ്രമത്തില്‍ ക്യാബിനില്‍ എത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരയില്‍ നിന്നും 20 മീറ്റര്‍ മാറി 5 മീറ്റര്‍ താഴ്ച്ചയിലായാണ് ലോറി ലൊക്കേറ്റ് ചെയ്തിരിക്കുന്നത്.