റിയാദ്: മക്കയിൽ ഉംറ നിർവഹിക്കാൻ എത്തിയ തീർത്ഥാടക നിര്യാതയായി. കയ്പമംഗലം കാക്കത്തുരുത്തി തേപറമ്പിൽ ദിഖ്റുള്ളയുടെ ഭാര്യ റാഹില (57) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ റാഹില ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ഒരാഴ്ചയായി മക്കയിലെ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
നടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ കബറടക്കുമെന്ന് ബന്ധപ്പെട്ടർ അറിയിച്ചു. മക്കൾ: മുഹമ്മദ് നദീം, മുഹമ്മദ് നബീൽ, നഹ്ല. മരുമക്കൾ: റിയാസ്, സബീന, തസ്നി.