CMDRF

മധ്യപ്രദേശിൽ പരിശീലക വിമാനം തകർന്നുവീണ് പൈലറ്റുമാർക്ക് പരുക്ക്

മധ്യപ്രദേശിൽ പരിശീലക വിമാനം തകർന്നുവീണ് പൈലറ്റുമാർക്ക് പരുക്ക്
മധ്യപ്രദേശിൽ പരിശീലക വിമാനം തകർന്നുവീണ് പൈലറ്റുമാർക്ക് പരുക്ക്

ഭോപ്പാൽ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ സ്വകാര്യ ഏവിയേഷൻ അക്കാദമിയുടെ പരിശീലക വിമാനം തകർന്നു വീണു. 2 പൈലറ്റുമാർ പരുക്കേറ്റതായി പൊലീസ് അറിയിച്ചു. രണ്ട് സീറ്റുകളുള്ള സെസ്ന 152 എന്ന വിമാനം തകർന്നാണ് പൈലറ്റുമാർക്ക് പരുക്ക് പറ്റിയത്. വിമാനം 40 മിനിറ്റോളം ആകാശത്തു പറന്നു.

ഉച്ചക്ക് 1.30 ഓടെയാണ് തകർന്ന് താഴേക്ക് പതിച്ചത്. എഞ്ചിൻ തകരാറാകാം കാരണമെന്നാണ് ഗുണ പൊലീസ് പറയുന്നത്. രണ്ട് പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്.

പരുക്കേറ്റ ഇവർ അപകടനില തരണം ചെയ്തതായും അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്നും ഗുണ കാന്ത് പൊലീസ് സ്‌റ്റേഷൻ ഇൻ-ചാർജ് ദിലീപ് രജോറിയ ​​പറഞ്ഞു. പരിശോധനകൾക്കും അറ്റകുറ്റപ്പണികൾക്കുമായി ദിവസങ്ങൾക്കു മുൻപാണ് വിമാനം ഗുണയിലെത്തിച്ചത്.

Top