CMDRF

ഒരു വോട്ടും ചോരരുത്: പഴുതടച്ച് പ്രവര്‍ത്തിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

ഒരു വോട്ടും ചോരരുത്: പഴുതടച്ച് പ്രവര്‍ത്തിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി
ഒരു വോട്ടും ചോരരുത്: പഴുതടച്ച് പ്രവര്‍ത്തിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ഇത്തവണ ഇടത് വോട്ട് ഉറപ്പിക്കാന്‍ പിണറായി വിജയന്‍ നേരിട്ട് രംഗത്തെത്തി. ഒരു വോട്ടും ചോരരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനനുസരിച്ച് പഴുതടച്ച് പ്രവര്‍ത്തിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വ്യക്തിപരമായി പന്ന്യന്‍ രവീന്ദ്രനുള്ള സ്വീകാര്യതയും ഇടത് മുന്നണിയുടെ ചിട്ടയായ പ്രവര്‍ത്തനവുമാണ് ഇക്കുറി തിരുവനന്തപുരത്ത് സിപിഐ പ്രതീക്ഷ. തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കിട്ടിയ വോട്ടിന്റെ വ്യക്തമായ ലീഡ്, ഒപ്പം യുഡിഎഫ് അനുകൂല വോട്ടിലുണ്ടാകുന്ന വിള്ളല്‍ എന്നിവക്കൊപ്പം തനത് ഇടത് വോട്ടില്‍ ശ്രദ്ധ വച്ചാല്‍ പോലും തിരുവനന്തപുരത്ത് വിജയം ഉറപ്പിക്കാമെന്ന കണക്ക് കൂട്ടലുമായാണ് അവസാന ലാപ്പിലെ പ്രചാരണം. സിപിഎം നേതൃനിര പ്രചാരണത്തില്‍ സജീവമല്ലെന്ന പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസം സ്ഥിതി വിലയിരുത്താന്‍ പ്രചാരണ ചുമതലയുള്ളവരുടെ യോഗം വിളിച്ച മുഖ്യമന്ത്രി, കര്‍ശന നിര്‍ദ്ദേശം നല്‍കി.

ജയിച്ച് കയറാവുന്ന സീറ്റില്‍ വോട്ട് പോലും വോട്ട് ചോരുന്ന സ്ഥിതിയുണ്ടാകരുതെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. അവസാന റൗണ്ട് പ്രചാരണത്തിന് കൃത്യമായ മേല്‍നോട്ടവും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ട് മൂന്ന് തെരഞ്ഞെടുപ്പുകളില്‍ ശശി തരൂരിന്റെ വിജയം ഉറപ്പിച്ചതിന് പിന്നില്‍ ഇടത് വോട്ട് കൂടി ഉണ്ടെന്ന ആക്ഷേപം നിലനില്‍ക്കെ കൂടിയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. തീരദേശം അടക്കം കേന്ദ്രീകരിച്ച് നടത്തുന്ന റോഡ് ഷോകള്‍, മണ്ഡല പര്യടനങ്ങളും സ്വീകരണങ്ങളും വ്യക്തിപരമായ കൂടിക്കാഴ്ചകള്‍, അങ്ങനെ അവസാന മണിക്കൂറുകളിലേക്ക് പ്രചാരണം കടക്കുമ്പോള്‍ തിരക്കിട്ട പ്രവര്‍ത്തനത്തിലാണ് പന്ന്യന്‍ രവീന്ദ്രന്‍.

Top