കോഴിക്കോട്: ഇ പി ജയരാജനെ അനുനയിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി ഇ പി ജയരാജനുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടി പരിപാടികളില്‍ സജീവമാകാന്‍ ഇ പി ജയരാജന് മുഖ്യമന്ത്രി നിര്‍ദേശം നല്കി.
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന് ശേഷം ഇടഞ്ഞുനില്‍ക്കുകയായിരുന്നു ഇ പി. പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ട് നിന്നാണ് ഇ പി തന്റെ പ്രതിഷേധം അറിയിച്ചത്. ഇത് തുടര്‍ന്നതോടെയാണ് ഇ പിയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ടെത്തിയത്.