‘വര്‍ഗീയതയോട് കോണ്‍ഗ്രസിന് മൃദു സമീപനം’; മുഖ്യമന്ത്രി

എസ്ഡിപിഐയെയും ജമാത്തെ ഇസ്ലാമിയെയും മാത്രമല്ല ആര്‍എസ്എസിനേയും സിപിഐഎം എതിര്‍ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘വര്‍ഗീയതയോട് കോണ്‍ഗ്രസിന് മൃദു സമീപനം’; മുഖ്യമന്ത്രി
‘വര്‍ഗീയതയോട് കോണ്‍ഗ്രസിന് മൃദു സമീപനം’; മുഖ്യമന്ത്രി

തിരുവനന്തപുരം: വര്‍ഗീയതയോട് കോണ്‍ഗ്രസിന് മൃദു സമീപനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പല കോണ്‍ഗ്രസുകാര്‍ക്കും വര്‍ഗീയ നിലപാടാണെന്നും വര്‍ഗീയതയെ പ്രീണിപ്പിക്കുന്നത് കോണ്‍ഗ്രസാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആര്‍ എസ് എസുകാരനെ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചു. അയാളെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ പറയുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പാണക്കാട് തങ്ങള്‍ക്ക് എതിരായ പരാമര്‍ശത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. പറഞ്ഞത് മുസ്ലീം ലീഗ് പ്രസിഡന്റിനെ കുറിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടി നേതാവ് സ്വീകരിക്കേണ്ട നിലപാടല്ല സാദിഖലി തങ്ങള്‍ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാദിഖലിയെ കുറിച്ച് പറയരുതെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞാല്‍ നാട് അംഗീകരിക്കുമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. മുസ്ലിം ലീഗ് ജമാത്തെ ഇസ്ലാമിയും എസ്ഡിപിഐയും സ്വീകരിക്കുന്ന തീവ്രവാദ നിലപാടിനോട് സമരസപെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Also Read: നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം: അന്വേഷണ സംഘം മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും

എസ്ഡിപിഐയെയും ജമാത്തെ ഇസ്ലാമിയെയും മാത്രമല്ല ആര്‍എസ്എസിനേയും സിപിഐഎം എതിര്‍ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തലശ്ശേരി കലാപത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടതെന്ന് മറക്കരുത്. വയനാടില്‍ പ്രിയങ്കഗാന്ധിക്ക് എസ്ഡിപിഐ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു. വര്‍ഗീയവാദികളുടെ പിന്തുണ വേണ്ടെന്ന് പറയാന്‍ എന്താണ് മടിയെന്ന് മുഖ്യമന്ത്രി ചോദിച്ചു. തലശ്ശേരിയിലെ ഉപതെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസ് പിന്തുണവേണ്ടെന്ന് സിപിഐഎം പരസ്യമായി പറഞ്ഞു. എസ്ഡിപിഐ മാത്രമാണൊ ജമാത്തെ ഇസ്ലാമിയും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചില്ലേ, എന്നിട്ട് സിപിഐഎം ഒലിച്ച് പോയോ എന്ന് മുഖ്യമന്ത്രി ചോദിച്ചു.

തരിഗാമിയെ പരാജയപ്പെടുത്താന്‍ ജമാത്തെ ഇസ്ലാമി രംഗത്തിറങ്ങിട്ടും തരിഗാമി ജയിച്ചു വന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടില്‍ കേന്ദ്ര സഹായം ലഭിച്ചില്ലങ്കിലും പുനരധിവാസം നടപ്പാക്കും. സര്‍ക്കാര്‍ നല്‍കിയ ഉറപ്പാണതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മണിപ്പൂര്‍ അക്ഷരാര്‍ത്ഥത്തില്‍ കത്തുന്നു. അവിടെ ഒരു സര്‍ക്കാരുണ്ടൊയെന്നും അവിടുത്തെ മുഖ്യമന്ത്രി മോദിയുടേയും ബിജെപിയുടേയും സംരക്ഷണയില്‍ അല്ലേ നില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Top