ആലപ്പുഴ: ഇന്ത്യ ഇസ്രേയലിനൊപ്പം നില്‍ക്കുന്നത് അമേരിക്കയുടെ താല്‍പര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയുടെ നിലപാട് ജനങ്ങള്‍ക്ക് അപമാനമാണ്. പലസ്തീന്‍ ജനതയെ ഇസ്രായേല്‍ കൊന്നൊടുക്കുന്നു. ഇന്ത്യ സാമ്രാജ്യത്തെ പിന്തുണക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി അടുത്തിടെ അമേരിക്ക സന്ദര്‍ശിച്ചു. രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ അമേരിക്കയെ പ്രീണിപ്പിക്കുന്നതാണ്. പുന്നപ്ര വയലാര്‍ സമര വാരാചരണം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read: ‘സമൂഹ്യ നീതി, സമത്വം, മതേതരത്വം, ഹിന്ദി വേണ്ട,’; ടി.വി.കെയുടെ നയം പ്രഖ്യാപിച്ച് വിജയ്
സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കും വഹിക്കത്ത ആളുകളാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. കൊടിയ പീഡനങ്ങള്‍ നേരിട്ട് നിരവധി പേര്‍ ജയിലില്‍ കിടന്നിട്ടുണ്ട്. സവര്‍ക്കര്‍ ആന്‍ഡമാന്‍ ജയിലില്‍ എത്തിയപ്പോ ആദ്യം ചെയ്തത് മാപ്പ് എഴുതി നല്‍കിയതാണ്. അദ്ദേഹത്തെ ആണ് ചിലര്‍ വീര്‍ സവര്‍ക്കര്‍ എന്ന് വിളിക്കുന്നത്. ബ്രിട്ടീഷ്‌കാര്‍കൊപ്പമായിരുന്നു സംഘപരിവര്‍. ആ ചരിത്രം തിരുത്തിയെഴുതാനാണ് ഇന്ന് കേന്ദ്രം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.