CMDRF

രാജ്യത്തെ തൊഴില്‍ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധി; പിണറായി വിജയന്‍

സൈന്യത്തില്‍ കോടിക്കണക്കിന് യുവാക്കളുടെ പ്രതീക്ഷ അസ്തമിക്കുകയാണ്

രാജ്യത്തെ തൊഴില്‍ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധി; പിണറായി വിജയന്‍
രാജ്യത്തെ തൊഴില്‍ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധി; പിണറായി വിജയന്‍

തിരുവനന്തപുരം: കടുത്ത പ്രതിസന്ധിയാണ് രാജ്യത്തെ തൊഴില്‍ മേഖല നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊഴിലെടുക്കാന്‍ ആവശ്യമായ ആരോഗ്യം നിലനിര്‍ത്താനുള്ള ഭക്ഷണം പോലും കണ്ടെത്താനുള്ള വരുമാനം തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കേണ്ടത് ക്ഷേമ നടപടികള്‍ സ്വീകരിച്ച് ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടിയാണ്. നേരെ മറിച്ചുള്ള സമീപനമാണ് കേന്ദ്രത്തില്‍ നിന്നുണ്ടാകുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ഊതി പെരുപ്പിച്ച കണക്കുകള്‍ പുറത്തുവിടുകയും അതിന്റെ ഭാഗമായി വലിയ പ്രചരണം അഴിച്ചു വിടുകയും ചെയ്യുകയാണ്. ഒരു ഭാഗം മറച്ചുവെച്ച് കണക്കുകള്‍ പുറത്തുവിടുകയാണ്. സൈന്യത്തില്‍ കോടിക്കണക്കിന് യുവാക്കളുടെ പ്രതീക്ഷ അസ്തമിക്കുകയാണ്. കരാര്‍ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.

അമിത ജോലിഭാരത്തെ തുടര്‍ന്ന് കൊച്ചി കങ്ങരപ്പടി സ്വദേശിനിയായ അന്ന ഹോസ്റ്റലില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ക്രൂരമായ തൊഴില്‍ വേട്ടയാണ് യുവതിക്ക് അനുഭവിക്കേണ്ടി വന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. പ്രൊഫഷണല്‍ മേഖലയിലെ അവസ്ഥയാണ് കുറച്ചു ദിവസം മുന്‍പ് വാര്‍ത്തയായത്. ഇന്നത്തെ കാലത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രതിഭാസമാണിത്. എല്ലാവരും ഇത്തരം ചൂഷണങ്ങള്‍ക്ക് ഇരയാകുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Top