നേമത്തും തൃശ്ശൂരിലും കോണ്‍ഗ്രസ് ബിജെപിക്ക് വോട്ട് ചെയ്തു; പിണറായി വിജയന്‍

തൃശ്ശൂരിലൂടെ ലോക്‌സഭയിലേക്ക് ബിജെപിക്ക് അക്കൗണ്ട് തുറക്കാനായി. വോട്ട് കണക്ക് മാത്രം എടുത്താല്‍ കാര്യം മനസ്സിലാകും. കോണ്‍ഗ്രസ് അംഗീകാരമുള്ള ആളെ തന്നെ സ്ഥാനാര്‍ത്ഥിയാക്കി.

നേമത്തും തൃശ്ശൂരിലും കോണ്‍ഗ്രസ് ബിജെപിക്ക് വോട്ട് ചെയ്തു; പിണറായി വിജയന്‍
നേമത്തും തൃശ്ശൂരിലും കോണ്‍ഗ്രസ് ബിജെപിക്ക് വോട്ട് ചെയ്തു; പിണറായി വിജയന്‍

തൃശ്ശൂര്‍: നേമത്തും തൃശ്ശൂരിലും ബിജെപി അക്കൗണ്ട് തുറന്നത് കോണ്‍ഗ്രസുമായുണ്ടായിരുന്ന ഡീലിന്റെ ഭാഗമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവിടെ കോണ്‍ഗ്രസ് വോട്ടുകള്‍ കാണാതായി. കോണ്‍ഗ്രസുകാര്‍ വോട്ട് ബിജെപിക്ക് ചെയ്തു. ഇല്ലായിരുന്നെങ്കില്‍ നേമത്ത് ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയുമായിരുന്നില്ല. അതിന് ശേഷം, അപ്പുറത്തൊരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വിജയവും ഡീലിന്റെ ഭാഗമായി ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി ആരോപിച്ചു.

തൃശ്ശൂരിലൂടെ ലോക്‌സഭയിലേക്ക് ബിജെപിക്ക് അക്കൗണ്ട് തുറക്കാനായി. വോട്ട് കണക്ക് മാത്രം എടുത്താല്‍ കാര്യം മനസ്സിലാകും. കോണ്‍ഗ്രസ് അംഗീകാരമുള്ള ആളെ തന്നെ സ്ഥാനാര്‍ത്ഥിയാക്കി. 2019 ഇല്‍ കിട്ടിയ വോട്ടിനേക്കാള്‍ കുറവ് വോട്ടാണ് കോണ്‍ഗ്രസിന് കിട്ടിയത്. ആ വോട്ട് എങ്ങോട്ട് പോയെന്ന് വ്യക്തമാണ്. ബിജെപി- കോണ്‍ഗ്രസ് മാനസിക ഐക്യം അത്രത്തോളമാണ്. ഇരുവരുടെയും പ്രധാന ശത്രു എല്‍ഡിഎഫാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: ‘ദിവ്യക്കെതിരായ നടപടി പാർട്ടി നേതൃത്വം ആലോചിച്ചെടുത്തത്’: എ.വിജയരാഘവൻ

കൃത്യമായ ഇടതുപക്ഷ വിരോധം, നാടിനെതിരെയുള്ള നീക്കമായി മാറ്റുന്നു. കേരളത്തിന്റെ പ്രശ്‌നങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ഇക്കൂട്ടര്‍ തയ്യാറായില്ല. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയപാര്‍ട്ടി എന്ന നിലയ്ക്ക് ബിജെപി ഒപ്പം നിന്നില്ല. സംസ്ഥാനത്തോട് പൂര്‍ണ നിസ്സഹകരണമാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. തൃശ്ശൂരില്‍ എല്‍ഡിഎഫിന് വോട്ട് കുറഞ്ഞില്ല. വോട്ട് വര്‍ധിക്കുകയാണ് ഉണ്ടായതെന്നും പിണറായി ചൂണ്ടിക്കാട്ടി.

Top