CMDRF

എസ്ഡിപിഐ പിന്തുണ വേണ്ടെന്ന കോണ്‍ഗ്രസ് നിലപാടില്‍ ആത്മാര്‍ത്ഥതയില്ലെന്ന് പികെ കൃഷ്ണദാസ്

എസ്ഡിപിഐ പിന്തുണ വേണ്ടെന്ന കോണ്‍ഗ്രസ് നിലപാടില്‍ ആത്മാര്‍ത്ഥതയില്ലെന്ന് പികെ കൃഷ്ണദാസ്
എസ്ഡിപിഐ പിന്തുണ വേണ്ടെന്ന കോണ്‍ഗ്രസ് നിലപാടില്‍ ആത്മാര്‍ത്ഥതയില്ലെന്ന് പികെ കൃഷ്ണദാസ്

തിരുവനന്തപുരം: എസ്ഡിപിഐ പിന്തുണ വേണ്ടെന്ന കോണ്‍ഗ്രസ് നിലപാടില്‍ ആത്മാര്‍ത്ഥതയില്ലെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. തീരുമാനം ദേശീയതലത്തില്‍ തിരിച്ചടി ഭയന്നാണ്. പിന്തുണ പ്രഖ്യാപിച്ച് മൂന്നുദിവസം കഴിഞ്ഞാണ് തള്ളിപ്പറഞ്ഞതെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.

ന്യായീകരിച്ചു കൊണ്ടുള്ള പ്രതികരണമാണ് ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുണ്ടായത്. ദേശീയതലത്തില്‍ കോണ്‍ഗ്രസ് തീവ്രവാദസഖ്യം ചര്‍ച്ച ചെയ്യപ്പെട്ടു. തെക്കന്‍ കേരളത്തില്‍ തള്ളിപ്പറയുകയും വടക്കന്‍ കേരളത്തില്‍ പിന്തുണയ്ക്കുകയും ചെയ്യുന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളത്. സഖ്യം അണിയറയില്‍ തുടരും എന്ന കാര്യത്തില്‍ സംശയമില്ല. കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ എന്ന പോലെ കേരളത്തിലും തിരിച്ചടിയുണ്ടാവും.

മുസ്ലിം ലീഗിന്റെ പതാക പിടിക്കുന്നത് അപമാനകരമാണോ എന്ന് വ്യക്തമാക്കണം. എല്‍ഡിഎഫും എസ്ഡിപിയുമായി ധാരണയുണ്ടാക്കി. അതിന് പിന്നാലെയാണ് സിഎഎ കേസുകള്‍ പിന്‍വലിച്ചത്. മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ അര്‍ത്ഥമില്ല. അരങ്ങത്ത് തള്ളിപ്പറയാന്‍ തയ്യാറായില്ലെങ്കിലും അണിയറയില്‍ ഈ ബന്ധം തുടരും. വടക്കും തെക്കും വ്യത്യസ്തമായ തീരുമാനങ്ങളാണ് കോണ്‍ഗ്രസ് ഈ കാരത്തില്‍ കൈക്കൊണ്ടിട്ടുള്ളത്. എസ്ഡിപിയില്‍ കൂടുതലുള്ളത് പിഎഫിന്റെ പ്രവര്‍ത്തകരാണ് എന്നും കൃഷ്ണദാസ് പറഞ്ഞു.

Top