തൃശൂര്‍: പി കെ ശശി ഇപ്പോഴും ജില്ലാകമ്മിറ്റി അംഗമെന്നും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പി കെ ശശിക്കെതിരെ നടപടി എന്ന വാര്‍ത്ത തെറ്റാണ്. രാജിവെക്കുന്നുണ്ടെങ്കില്‍ അത് വ്യക്തിപരമായ തീരുമാനമാണ്. നിലവില്‍ പി കെ ശശിക്കെതിരായി പാര്‍ട്ടി ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. പരാതികളില്‍ സിപിഎം കൃത്യമായ നിലപാടുകള്‍ സ്വീകരിക്കും. മണ്ണാര്‍കാട് ഏരിയ കമ്മിറ്റിക്കെതിരായ നടപടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയേണ്ടതില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു.