തിരുവനന്തപുരം: പാര്‍ട്ടി തനിക്കെതിരെ നടപടിയെടുത്തതായി അറിയില്ലെന്നും എല്ലാം കല്പിത കഥകളെന്നും പി കെ ശശി. കെടിഡിസിയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ചെയ്യാനാണ് കഴിഞ്ഞ ദിവസം തലസ്ഥാനത്തേക്ക് വന്നത്. അല്ലാതെ രാജി സമര്‍പ്പിക്കാനല്ല. കെടിഡിസി ചെയര്‍മാന്‍ സ്ഥാനം താൻ രാജിവെക്കില്ല. പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെപ്പറ്റി ചോദിച്ചപ്പോള്‍ തനിക്കതൊന്നും അറിയില്ലെന്ന് പറഞ്ഞ പി കെ ശശി യൂണിവേഴ്സല്‍ സഹകരണ കോളേജിനായി പണം പിരിച്ച വിഷയം ചോദിച്ചപ്പോളും കൃത്യമായ മറുപടിയുണ്ടായില്ല.