സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കണം; ഹൈക്കോടതി

സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കണം; ഹൈക്കോടതി
സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കണം; ഹൈക്കോടതി

ര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി. പൊതുസ്ഥലങ്ങളില്‍ ഉള്‍പ്പെടെ അനുമതിയില്ലാതെ കയ്യേറി നിര്‍മിച്ച ആരാധാനാലയങ്ങള്‍ നീക്കം ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷണന്റെ ഉത്തരവ്. സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ചത് ഏത് മതത്തിന്റെ ആരാധനാലയമാണെങ്കിലും നിയമവിരുദ്ധമാണെന്നും കോടതി പറഞ്ഞു.

സര്‍ക്കാര്‍ ഭൂമി കയ്യേറി ആരാധനാലയങ്ങള്‍ നിര്‍മിച്ചത് കണ്ടെത്താന്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കണം, ആറുമാസത്തിനുള്ളില്‍ ജില്ലാ കളക്ടര്‍മാര്‍ മറുപടി റിപ്പോര്‍ട്ട് നല്‍കണം, പൊളിച്ചു നീക്കല്‍ ഉള്‍പ്പെടെയുള്ള നടപടി ഒരു വര്‍ഷത്തിനുള്ളില്‍ സ്വീകരിക്കണം, സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ചീഫ് സെക്രട്ടറി കോടതിയെ അറിയിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ ഭൂമി കൈയ്യേറി ആരാധന നടത്താന്‍ അനുമതി നല്‍കേണ്ടതില്ലെന്നും ഈശ്വരന്‍ തൂണിലും തുരുമ്പിലും ഉണ്ടെന്നാണ് വിശ്വാസമെന്നും കോടതി വ്യകത്മാക്കി.

Top