CMDRF

വ്യക്തമായ കാരണമൊന്നുമില്ലാതെ ടൂര്‍ണമെന്റില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരങ്ങള്‍ക്ക് വിലക്ക്?

വ്യക്തമായ കാരണമൊന്നുമില്ലാതെ ടൂര്‍ണമെന്റില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരങ്ങള്‍ക്ക് വിലക്ക്?
വ്യക്തമായ കാരണമൊന്നുമില്ലാതെ ടൂര്‍ണമെന്റില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരങ്ങള്‍ക്ക് വിലക്ക്?

വ്യക്തമായ കാരണങ്ങളില്ലാതെ ലേലത്തില്‍ പങ്കെടുത്തതിന് ശേഷം ടൂര്‍ണമെന്റില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരങ്ങള്‍ക്ക് വിലക്ക് നല്‍കാന്‍ ആവശ്യപ്പെട്ട് ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍. ഇ.എസ്.പി എന്‍ ക്രിക്ക് ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മെഗാ ലേലത്തിലും വിദേശ താരങ്ങള്‍ പങ്കെടുക്കണമെന്നും മിനി ലേഗത്തില്‍ മാത്രം പങ്കെടുത്താല്‍ പോരെന്നും ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

എല്ലാ പത്ത് ഫ്രാഞ്ചൈസികളും ഇക്കാര്യങ്ങളില്‍ അംഗീകരിച്ചിട്ടുണ്ട്. അടുത്ത വര്‍ഷത്തേക്കുള്ള ഐ.പി.എല്‍ ലേലവുമായി സംബന്ധിച്ച് ജൂലൈ 31ന് ബി.സി.സി.ഐ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്. പല താരങ്ങളും ഐ.പി.എല്‍ തുടങ്ങുന്നതിന് മുന്നോടിയായി ഐ.പി.എല്ലില്‍ നിന്നും പിന്മാറിയിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങള്‍ ഉന്നയിച്ചാണ് പല താരങ്ങളും ഐ.പി.എല്ലില്‍ നിന്നും വിട്ടുനില്‍ക്കാറുള്ളത്. കഴിഞ്ഞ വര്‍ഷം ലങ്കന്‍ താരം വനിന്ദു ഹസരംഗ അവസാന നിമിഷം ഐ.പി.എല്ലില്‍ നിന്നും പിന്മാറിയിരുന്നു. ഇംഗ്ലണ്ടിന്റെ അലക്‌സ് ഹെയ്ല്‍സ് ജെയ്‌സണ്‍ റോയ് എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

Top