CMDRF

47 കോടി രൂപയുടെ താരങ്ങള്‍ ബെഞ്ചിലിരിക്കുന്നു; റോയല്‍ ചലഞ്ചേഴ്‌സിന് പരിഹാസം

47 കോടി രൂപയുടെ താരങ്ങള്‍ ബെഞ്ചിലിരിക്കുന്നു; റോയല്‍ ചലഞ്ചേഴ്‌സിന് പരിഹാസം
47 കോടി രൂപയുടെ താരങ്ങള്‍ ബെഞ്ചിലിരിക്കുന്നു; റോയല്‍ ചലഞ്ചേഴ്‌സിന് പരിഹാസം

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍തോല്‍വികള്‍ നേരിടുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ ഐപിഎല്‍ ചരിത്രത്തിലെ റെക്കോര്‍ഡ് റണ്‍സാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വഴങ്ങിയത്. പിന്നാലെ ബെംഗളൂരു ടീം അധികൃതര്‍ക്കെതിരെ കടുത്ത പരിഹാസങ്ങളാണ് ഉയരുന്നത്. വന്‍വില കൊടുത്ത് വാങ്ങിയ താരങ്ങള്‍ കളിക്കുന്നു പോലുമില്ലെന്നാണ് മുന്‍ താരങ്ങളുടെ ഉള്‍പ്പടെ വിമര്‍ശനം.

ഗ്ലെന്‍ മാക്സ്വെല്‍ 11 കോടി രൂപയും മുഹമ്മദ് സിറാജ് ഏഴ് കോടി രൂപയും വാങ്ങിയാണ് റോയല്‍ ചലഞ്ചേഴ്‌സില്‍ കളിക്കുന്നത്. ഇന്ത്യന്‍ മുന്‍ ഓപ്പണിംഗ് ബാറ്റര്‍ അഭിനവ് മുകുന്ദിന്റേതാണ് പ്രധാന പരിഹാസം.

ഏകദേശം 47 കോടി രൂപയുടെ താരങ്ങള്‍ ബെഞ്ചിലിരിക്കുന്നതായാണ് മുന്‍ താരങ്ങള്‍ ചൂണ്ടിക്കാട്ടിയത്. കാമറൂണ്‍ ഗ്രീനിനെ 17.5 കോടി രൂപയ്ക്കാണ് റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കിയത്. 11.5 കോടി രൂപ മുടക്കി സ്വന്തമാക്കിയ അല്‍സാരി ജോസഫ് സീസണില്‍ പകുതിയോളം മത്സരങ്ങളും കളിച്ചിട്ടില്ല.

Top