CMDRF

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി സംഭാവന നൽകുക, നടന്നത് സമാനതകളില്ലാത്ത ദുരന്തം: ബേസിൽ

കോഴിക്കോട്: വയനാടുണ്ടായ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിന്റെ ഹൃദയം നടക്കുന്ന വാർത്തകളാണ് ഓരോ നിമിഷവും പുറത്തുവരുന്നത്. നാടിന്റെ വിവിധ ഭാ​ഗങ്ങളിൽനിന്നും നിരവധി സുമനസ്സുകൾ വയനാടിന് സഹായവുമായി എത്തിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും സഹായങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ അഭ്യർത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും യുവനടനുമായ ബേസിൽ ജോസഫ്.

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് താരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി സഹായം നൽകണമെന്ന് ബേസിൽ ജോസഫ് അഭ്യർത്ഥിച്ചത്. സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
‘സമാനതകൾ ഇല്ലാത്ത ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചിരിക്കുന്നത് ദുരന്തനിവാരണത്തിനായി നമ്മളാൽ കഴിയുന്നതെല്ലാം ചെയ്യാൻ ഓരോ മലയാളിയും ബാധ്യസ്ഥരാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിവിന്റെ പരമാവധി സംഭാവന ചെയ്യുക’, താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ ബേസിൽ പറഞ്ഞു. ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് വിവരങ്ങളും താരം ഇതിൽ പങ്കുവെച്ചിട്ടുണ്ട്.

Top