ആമസോണില്‍ നിന്ന് ഉത്പന്നം ഓര്‍ഡര്‍ ചെയ്യും മുന്‍പ് ഇത് ശ്രദ്ധിക്കൂ..

ആമസോണില്‍ നിന്ന് ഉത്പന്നം ഓര്‍ഡര്‍ ചെയ്യും മുന്‍പ് ഇത് ശ്രദ്ധിക്കൂ..
ആമസോണില്‍ നിന്ന് ഉത്പന്നം ഓര്‍ഡര്‍ ചെയ്യും മുന്‍പ് ഇത് ശ്രദ്ധിക്കൂ..

മസോണ്‍ ലോഗോ പറയുന്നത് പോലെ, A-Z പ്രൊഡക്ടുകള്‍ വില്‍ക്കുന്ന മുന്‍നിര ഓണ്‍ലൈന്‍ റീട്ടെയിലര്‍ ആണ് ഇത്. വിലകുറഞ്ഞ പോര്‍ട്ടബിള്‍ ചാര്‍ജര്‍ മുതല്‍ കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ വരെ വാങ്ങാന്‍ ഒരുങ്ങുന്ന ഏത് ഒരാളും ആദ്യം തിരഞ്ഞെടുക്കുന്ന ഓണ്‍ലൈന്‍ സ്റ്റോര്‍ ആണ് ആമസോണ്‍. എന്നാല്‍ ഒരേ ഉത്പന്നം ഒന്നില്‍ കൂടുതല്‍ ഉള്ളത് കൊണ്ട് തന്നെ അവ തിരഞ്ഞെടുക്കാന്‍ പ്രോഡക്റ്റ് റേറ്റിങ് നോക്കുന്നവരാണ് പലരും. മോശമില്ലാത്ത റേറ്റിങ് കണ്ടാല്‍ ഇത് അടിപൊളി പ്രോഡക്ട് എന്ന് ഉറപ്പിക്കും. എന്നാല്‍ ആമസോണ്‍ റിവ്യൂകള്‍ പലതും വ്യാജമാണ് എന്നതാണ് സത്യം. സമ്മാന കാര്‍ഡുകള്‍, സൗജന്യ ഉല്‍പ്പന്നങ്ങള്‍ മുതലായവ നല്‍കി വില്‍പനക്കാര്‍ മറ്റ് ആളുകളെ കൊണ്ട് ചെയ്യിപ്പിക്കുന്ന ഫേക്ക് റേറ്റിംഗുകളും നിരവധി ഉണ്ട് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ? യഥാര്‍ത്ഥ റേറ്റിങ് ഏത് ഫേക്ക് റേറ്റിങ് ഏത് എന്ന് മനസിലാക്കാന്‍ ബുദ്ധിമുട്ട് ആണ്.

എന്നിരുന്നാലും മുന്നറിയിപ്പോ സൂചനകളോ കിട്ടുമ്പോള്‍ നിങ്ങള്‍ക്ക് അത് ഫേക്ക് ആയിരിക്കാമെന്ന് അറിയാനും, അതില്‍ നിന്ന് രക്ഷപ്പെടാനും സാധിക്കും. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെ ഉപഭോക്തൃ ഇലക്ട്രോണിക്സ് റിവ്യൂകളില്‍ 10 മുതല്‍ 15 ശതമാനം വരെ വ്യാജമാണെന്ന് അടുത്തിടെ യുകെ സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫേക്ക് റിവ്യൂകളില്‍ ഭൂരിഭാഗവും പോസിറ്റീവ് റിവ്യൂകളാണ്. ഒരു ഉല്‍പ്പന്നത്തിന്റെ റാങ്കിംഗും വിസിബിലിറ്റിയും കൂട്ടുക എന്നതാണ് 5 സ്റ്റാര്‍ റേറ്റിങ്‌സ് കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഉപയോക്താക്കളെ വാങ്ങാന്‍ പ്രേരിപ്പിക്കുക എന്ന ഉദ്ദേശവും ഇതുകൊണ്ട് ഉണ്ട്, എന്നത് പച്ചയായ സത്യമാണ്. പ്രൊഡക്ടുകള്‍ വിറ്റ് പോകാന്‍ പ്രേരിപ്പിക്കേണ്ടത് വില്‍ക്കുന്നവരുടെ ജോലി ആണ്. നല്ല രീതിയിലും, മോശം രീതിയിലും ഈ ജോലി ചെയ്യാനാകും. പണവും മറ്റ് നിരവധി നേട്ടങ്ങളും ലഭിച്ച നിരൂപകര്‍ ആളുകള്‍ വിശ്വസിക്കും വിധം ഫേക്ക് റിവ്യൂകള്‍ ഇടാറുണ്ട്. പ്രൊഡക്ടിന്റെ ഫോട്ടോ, വിശദ വിവരങ്ങള്‍ തുടങ്ങി നിരവധി ട്രിക്കുകള്‍ ഉപയോഗിച്ചാണ് അവര്‍ റിവ്യൂ നല്‍കുന്നത്.

ഒരു ഉല്‍പ്പന്നത്തിന് അഞ്ചില്‍ നാല് സ്‌കോര്‍ നല്‍കി ആളുകളെ വിശ്വസിപ്പിക്കാന്‍ ഇവര്‍ ശ്രമിക്കാറുണ്ട്. ചില വില്‍പ്പനക്കാര്‍ അവരുടെ പ്രൊഡക്ടുകളുമായി മത്സരിക്കുന്ന ഉല്‍പ്പന്നങ്ങളെ വിമര്‍ശിച്ച് കൊണ്ട് നെഗറ്റീവ് റിവ്യൂകള്‍ നല്‍കാനും പെയ്ഡ് നിരൂപകരെ ഏര്‍പ്പാടാക്കാറുണ്ട്. വെറും ഒരു സ്റ്റാര്‍ നല്‍കി കൊണ്ട് ഉല്‍പനത്തെ നിലവാരമില്ലാത്തതായി കാണിക്കുകയും മറ്റ് പ്രൊഡക്ടുകള്‍ നല്ലതെന്ന രീതിയില്‍ മെന്‍ഷന്‍ ചെയ്ത് തരം താഴ്ത്തുകയും ചെയ്യുന്ന റിവ്യൂകള്‍ ആണ് ഇത്തരം ആള്‍ക്കാര്‍ നല്‍കുന്നത്. അവര്‍ മെന്‍ഷന്‍ ചെയ്യുന്ന പ്രൊഡക്ടുകള്‍ അവര്‍ക്ക് പണം നല്‍കുന്ന വില്പനക്കാരുടേതാണ് എന്നത് ഊഹിക്കാവുന്നതാണ്. ഈ ഫേക്ക് റിവ്യൂകള്‍ എങ്ങനെ തിരിച്ചറിയാം? മിക്ക വ്യാജ റിവ്യൂകളും താങ്ങാനാവുന്ന വിലയും അറിയപ്പെടാത്ത ബ്രാന്‍ഡുകളുടെ പ്രോഡക്റ്റും ആയിരിക്കും. അത്തരം പ്രൊഡക്ടുകളുടെ റിവ്യൂകള്‍ ആമസോണില്‍ മാത്രമേ ഉണ്ടാകൂ. ഇത്തരം ബ്രാന്‍ഡുകളുടെ റിവ്യൂകള്‍ മറ്റ് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ കാണുവാന്‍ സാധിക്കുന്നില്ലെങ്കില്‍ അത്തരം പ്രൊഡക്ടുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഫേക്ക് സ്‌പോട് എന്ന ടൂള്‍ ക്രോം എക്‌സ്റ്റെന്‍ഷനായും മൊബൈല്‍ ആപ്പ് ആയും ഉപയോഗിക്കാനാകും. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രൊഡക്ടിന്റെ വില്പനക്കാരന്റെ സെല്ലര്‍ ഹിസ്റ്ററിയും നിയമാനുസൃതമായ റിവ്യൂകളും മാത്രം കാണിക്കുന്ന ടൂള്‍ ആണ് ഇത്. റിവ്യൂ മെറ്റാ എന്ന മറ്റൊരു ടൂളും ഫേക്ക് റിവ്യൂകള്‍ അറിയാന്‍ സഹായകമാകും. നിങ്ങള്‍ക്ക് റിവ്യൂ അറിയേണ്ട പ്രൊഡക്ടിന്റെ URL പേസ്റ്റ് ചെയ്താല്‍ ഫേക്ക് റിവ്യൂകള്‍ ഫില്‍ട്ടര്‍ ചെയ്ത് റിയല്‍ റിവ്യൂകള്‍ നല്‍കുന്നതാണ്.

Top