കൽപ്പറ്റ: കൊടകര കുഴൽപ്പണ കേസിൽ കുറ്റം ചെയ്തെന്ന് തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
തന്റെ കൈകൾ ശുദ്ധമാണെന്നും ഒരു ചെറിയ കറപോലും ഇല്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
കുഴൽപ്പണ കേസിൽ ഏത് അന്വേഷണവും നേരിടാനുള്ള ആത്മവിശ്വാസം തനിക്ക് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി . ബിജെപിയുടെ മുന്നേറ്റത്തിലുള്ള അമ്പരപ്പാണ് ഇപ്പോഴത്തെ ആരോപണങ്ങൾക്കെല്ലാം പിന്നിലെന്നും സുരേന്ദ്രൻ പറഞ്ഞു.
Also Read: ശബരിമലയിൽ വെര്‍ച്വല്‍ ക്യു വഴി അല്ലാതെ 10000 പേര്‍ക്ക് ദര്‍ശനം നടത്താം
കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റുന്ന ഉപതെരഞ്ഞെടുപ്പാണ് നടക്കുന്നത്. വോട്ടെണ്ണി കഴിഞ്ഞാൽ മുന്നണി ഘടന തന്നെ മാറും. അതിന്റെ വെപ്രാളമാണ് ഇപ്പോൾ കാണുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.അതേസമയം മട്ടന്നൂർ അശ്വിനി കുമാർ കൊലക്കേസിൽ പ്രധാന പ്രതികളെ വെറുതെ വിട്ടതിനെയും സുരേന്ദ്രൻ വിമർശിച്ചു. പോലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്ത് നിന്ന് അനാസ്ഥ ഉണ്ടായെന്നും സുരേന്ദ്രൻ പറഞ്ഞു.