പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മാര്‍ച്ച് ഒന്നുമുതല്‍ 26 വരെ നടന്ന ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷകളുടെ ഫലമാണ് പ്രസിദ്ധികരിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റില്‍ ഫലം ലഭ്യമാണ്.
https://keralaresults.nic.in/dhsefy24spk13/swr_dhsefy.html വഴി റിസള്‍ട്ട് അറിയാന്‍ സാധിക്കും. 4,14,159 വിദ്യാര്‍ത്ഥികളാണ് ഇക്കൊല്ലം പരീക്ഷ എഴുതിയത്. ഈ വര്‍ഷം നേരത്തെ തന്നെ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കിയാണ് ഫലം പ്രസിദ്ധികരിച്ചത്.
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് ബുധനാഴ്ച പ്രസിദ്ധീകരിക്കും. ഇതിനു ശേഷം അപേക്ഷയിലെ പിഴവുകള്‍ തിരുത്താന്‍ അവസരം നല്‍കും. തെരഞ്ഞെടുത്ത സ്‌കൂളുകളും വിഷയ കോംബിനേഷനുകളും ഉള്‍പ്പെടെ ഈ ഘട്ടത്തില്‍ മാറ്റം വരുത്താനാകും.
ഇതിനു ശേഷം ജൂണ്‍ അഞ്ചിന് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. ഈ വര്‍ഷം 4,65,960 പേരാണ് ഏകജാലക രീതിയില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചത്.