CMDRF

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; കെ.എസ്.യുവിന്റെ പ്രധിഷേധ മാർച്ചിൽ സംഘർഷം

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; കെ.എസ്.യുവിന്റെ പ്രധിഷേധ മാർച്ചിൽ സംഘർഷം
പ്ലസ് വൺ സീറ്റ് പ്രതിസന്ധി; കെ.എസ്.യുവിന്റെ പ്രധിഷേധ മാർച്ചിൽ സംഘർഷം

കോഴിക്കോട്: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ കോഴിക്കോട് ആർഡിഡി ഓഫീസിലേക്ക് നടത്തിയ കെഎസ്‌യുവിന്റെ പ്രതിഷേധ മാർച്ചിൽ സംഘർഷം. ഓഫീസ് പൂട്ടിയിടാൻ പ്രവർത്തകർ ശ്രമിക്കുകയായിരുന്നു. പ്രതിഷേധക്കാരെ പൊലീസെത്തി അറസ്റ്റു ചെയ്ത് നീക്കി.

മലപ്പുറം ആർഡിഡി ഓഫീസിലേക്ക് എംഎസ്എഫ് നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. പിന്നാലെ കെഎസ്‌യു പ്രവർത്തകരും പ്രതിഷേധവുമായെത്തി. ബലം പ്രയോഗിച്ചാണ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

മലപ്പുറത്ത് ഫ്രറ്റേണിറ്റി പ്രവർത്തകരും റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. പാലക്കാട്-കോഴിക്കോട് ദേശീയപാതയാണ് ഉപരോധിച്ചത്. റോഡിൽ കിടന്നായിരുന്നു പ്രതിഷേധം. പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. ഫ്രറ്റേണിറ്റി ഉപരോധത്തിൽ പ്ലസ് വണ്ണിന് സീറ്റ് ലഭിക്കാത്ത വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തിരുന്നു.

Top