മലപ്പുറം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധവുമായി മലബാറിൽ മുസ്ലിം ലീഗ്. മലബാറിലെ ആറ് ജില്ലകളിലെ കളക്ടറേറ്റുകളിലേക്കാണ് ലീഗ് പ്രവർത്തകർ മാർച്ച് നടത്തിയത്. പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കാനിരിക്കെയാണ് പ്രതിഷേധം ശക്തമാകുന്നത്.
പ്ലസ് വൺ അപേക്ഷകരിലും കുറവാണ് മലബാറിലെ സീറ്റുകളുടെ എണ്ണമെന്നതാണ് പ്രതിസന്ധിക്ക് കാരണം. വിദ്യാർത്ഥികളും മാതാപിതാക്കളും ആശങ്കയിലായിരുന്നു. പ്ലസ് വൺ അപേക്ഷകരുടെ എണ്ണത്തിൽ ഏറ്റവും കൂടുതലുള്ളത് മലപ്പുറത്താണ്. സംസ്ഥാനത്ത് ലഭിച്ച അപേക്ഷകളിൽ പകുതിയിൽ അധികവും മലബാറിൽ നിന്നാണ്.