CMDRF

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; രണ്ടംഗ സമിതിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയെന്ന് ശിവൻകുട്ടി

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; രണ്ടംഗ സമിതിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയെന്ന് ശിവൻകുട്ടി
പ്ലസ് വൺ സീറ്റ് പ്രതിസന്ധി; രണ്ടംഗ സമിതിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയെന്ന് ശിവൻകുട്ടി

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ രണ്ടംഗ സമിതിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സർക്കാർ നിയോഗിച്ചത് കമ്മിഷനെ അല്ലെന്നും അങ്ങനെ വ്യാഖ്യാനിക്കരുതെന്നും മന്ത്രി ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു.

നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി നിയമസഭയിലെത്തിയത്. പ്രതിസന്ധിയെക്കുറിച്ച് പഠിക്കാൻ കമ്മിഷനെ അല്ല സമിതിയെയാണ് സർക്കാർ നിയോഗിച്ചതെന്ന് മന്ത്രി വി.ശിവൻകുട്ടി മറുപടി നൽകി. രണ്ടംഗ സമിതിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ തുടർ നടപടിയെടുക്കും. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണും. ഇതിനായി കൂട്ടായ ചർച്ച നടത്തും.

മലപ്പുറം ജില്ലയുടെ ഒരു പ്രാദേശിക പ്രശ്‌നമായി വിഷയത്തെ ലഘൂകരിച്ച് കാണരുതെന്ന് പെ കെ കുഞ്ഞാലിക്കുട്ടി സഭയിൽ പറഞ്ഞു. മലപ്പുറത്ത് മാത്രമല്ല മറ്റു ജില്ലകളിലും പ്രശ്‌നങ്ങളുണ്ടെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ടി.സിദ്ദിഖിന്റെ ചോദ്യത്തിനുള്ള സ്പീക്കറുടെ പ്രതികരണം പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയാക്കി. സമയം കൂടുതലെടുത്തിട്ടും കാര്യം ആർക്കും മനസിലായില്ലെന്നായിരുന്നു സ്പീക്കറുടെ പരാമർശം. എന്നാൽ ചോദ്യം ചോദിച്ച് 50 സെക്കന്റിനുള്ളിൽ ചോദ്യം തടസപ്പെടുത്തുന്നതും ചോദ്യം മനസിലായില്ലെന്ന് പറയുന്നതും അംഗത്തെ അപമാനിക്കുന്നതുപോലെയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ വിമർശിച്ചു.

Top