CMDRF

പുതിയ വിദ്യാഭ്യാസ നയം പ്രധാനമന്ത്രി അവതരിപ്പിച്ചു; അമിത് ഷാ

ജൂലൈയില്‍ വീണ്ടും അധികാരത്തില്‍ വന്നതിന് ശേഷം 15 ലക്ഷം കോടിയുടെ പദ്ധതികളാണ് സര്‍ക്കാര്‍ അംഗീകരിച്ചതെന്നും അമിത് ഷാ

പുതിയ വിദ്യാഭ്യാസ നയം പ്രധാനമന്ത്രി അവതരിപ്പിച്ചു; അമിത് ഷാ
പുതിയ വിദ്യാഭ്യാസ നയം പ്രധാനമന്ത്രി അവതരിപ്പിച്ചു; അമിത് ഷാ

ഡല്‍ഹി: ആധുനിക വിദ്യാഭ്യാസ സമ്പ്രദായവും പുരാതന വിദ്യാഭ്യാസ സമ്പ്രദായവും ഉള്‍പ്പെടുന്ന പുതിയ വിദ്യാഭ്യാസ നയം പ്രധാനമന്ത്രി മോദി അവതരിപ്പിച്ചെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ലഖ്പദി ദീദി പദ്ധതിയില്‍ 11 ലക്ഷം വനിതകള്‍ക്ക് പ്രയോജനം ലഭിച്ചു. യുവാക്കള്‍ക്ക് ഒട്ടേറെ തൊഴിലവസരം സൃഷ്ടിച്ചു. അടുത്ത 15 ദിവസം പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ളതാണ്. എല്ലാവര്‍ക്കും പാര്‍പ്പിടം ഉറപ്പാക്കും,’ അദ്ദേഹം പറഞ്ഞു. മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ 100ാം ദിവസമായ ഇന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസിത ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ പത്ത് വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ആഭ്യന്തര സുരക്ഷ വര്‍ധിപ്പിക്കുകയാണ്. രാജ്യത്തെ നയിക്കുന്നതിന് മറ്റൊരു അവസരം കൂടി ബിജെപിക്ക് നല്‍കിയ ജനങ്ങളോട് അദ്ദേഹം നന്ദി പറഞ്ഞു.സമവായ ചര്‍ച്ചകളിലൂടെ മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കുമെന്നും ഇരുവിഭാഗങ്ങളും സമാധാനം പുനഃസ്ഥാപിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 74-ാം പിറന്നാള്‍

ജൂലൈയില്‍ വീണ്ടും അധികാരത്തില്‍ വന്നതിന് ശേഷം 15 ലക്ഷം കോടിയുടെ പദ്ധതികളാണ് സര്‍ക്കാര്‍ അംഗീകരിച്ചതെന്നും അമിത് ഷാ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിന് മൂന്ന് ലക്ഷം കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ പദ്ധതികളെ കുറിച്ചും അദ്ദേഹം പറഞ്ഞു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സൈബര്‍ കുറ്റകൃത്യം കുറയ്ക്കാന്‍ 5000 സൈബര്‍ കമാന്‍ഡോകളെ വിന്യസിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ടൂറിസം വികസിപ്പിക്കുന്നതിന് വാരണാസിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി വിമാനത്താവളം, പശ്ചിമ ബംഗാളിലെ ബഗ്ദോഗ്റ, ബിഹാറിലെ ബിഹ്ത വിമാനത്താവളം എന്നിവ വികസിപ്പിക്കുകയും അഗാട്ടിയിലും മിനിക്കോയിലും പുതിയ എയര്‍സ്ട്രിപ്പുകള്‍ തുടങ്ങുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Top