പ്രധാനമന്ത്രിയുടെ കന്യാകുമാരിയിലെ ധ്യാനം ഇന്ന് അവസാനിക്കും; മോദി വാരണാസിയിലേക്ക് തിരിക്കും

പ്രധാനമന്ത്രിയുടെ കന്യാകുമാരിയിലെ ധ്യാനം ഇന്ന് അവസാനിക്കും; മോദി വാരണാസിയിലേക്ക് തിരിക്കും
പ്രധാനമന്ത്രിയുടെ കന്യാകുമാരിയിലെ ധ്യാനം ഇന്ന് അവസാനിക്കും; മോദി വാരണാസിയിലേക്ക് തിരിക്കും

കന്യാകുമാരി: പ്രധാനമന്ത്രിയുടെ കന്യാകുമാരിയിലെ 45 മണിക്കൂര്‍ ധ്യാനം ഇന്ന് അവസാനിക്കും. വൈകീട്ട് മൂന്നരയ്ക്ക് ധ്യാനം അവസാനിപ്പിക്കുന്ന മോദി കന്യാകുമാരിയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം തിരുവനന്തപുരത്തേക്കും അവിടെനിന്ന് സ്വന്തം മണ്ഡലമായ വാരണാസിയിലേക്ക് തിരിക്കും.

അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി ധ്യാനത്തിന് പോയി കാമറകളില്‍ പകര്‍ത്തി പ്രക്ഷേപണം ചെയ്തതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. നിശബ്ദ പ്രചാരണ ദിവസം വാര്‍ത്താ തലക്കെട്ടുകളില്‍ നിറയാനുള്ള നീക്കമാണിതെന്നും കോണ്‍ഗ്രസിന്റേതടക്കം പരാതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ധ്യാനം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും കോണ്‍ഗ്രസ് പറഞ്ഞു. മോദിയുടെ ധ്യാനത്തെ പരിഹസിക്കുന്ന കാര്‍ട്ടൂണ്‍ ടിഎംസി നേതാവ് മഹുവ മൊയ്ത്ര പങ്കുവെച്ചിരുന്നു.

2000ത്തിലധികം പൊലീസാണ് പ്രധാനമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കുന്നത്. അവധിക്കാലമായതിനാല്‍ തന്നെ കന്യാകുമാരിയിലേക്ക് സന്ദര്‍ശകരുടെ തിരക്കുണ്ടെങ്കിലും ഇവരെ നിലവില്‍ വിവേകാനന്ദപ്പാറയിലേക്ക് കടത്തിവിടുന്നില്ല.

Top