പോക്കോ ബഡ്‌സ് X1 ട്രൂ വയർലെസ് സ്റ്റീരിയോ (TWS) ഇയർഫോണുകൾ ഓഗസ്റ്റ് മാസം ഇന്ത്യയിൽ അവതരിപ്പിക്കും. സുതാര്യമായ രൂപകല്‍പനയില്‍ നിർമിച്ചിരിക്കുന്ന TWS ഇയർഫോണുകൾ Poco M6 Plus 5G ഹാൻഡ്‌സെറ്റിനൊപ്പമാണ് അവതരിപ്പിക്കുക. അടുത്തിടെ Poco F6 ഡെഡ്‌പൂൾ ലിമിറ്റഡ് എഡിഷൻ സ്മാർട്ട്‌ഫോണും കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഓഗസ്റ്റ് 1 ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്കാണ് പോക്കോ ബഡ്‌സ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുക, ഫ്ലിപ്പ്കാർട്ട് വഴിയും ഇയർഫോണുകൾ വില്പനയ്‌ക്കെത്തും.
വെള്ള നിറത്തിൽ ലഭ്യമാകുന്ന Poco Buds X1 ഇയർഫോണുകളിലെ ഇൻ-ഇയർ ഡിസൈൻ ഓരോരുത്തര്‍ക്കും മെച്ചപ്പെട്ട ശബ്ദാനുഭവം നല്‍കും. 40 ഡിബി ഹൈബ്രിഡ് ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ സംവിധാനവും ഇതിലുണ്ട്. കമ്പനിയുടെ ഏറ്റവും മികച്ച നോയ്‌സ് കാന്‍സലേഷന്‍ സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് കമ്പനി പറയുന്നു.
പശ്ചാത്തല ശബ്ദത്തിനനുസരിച്ച് നോയ്‌സ് റിഡക്ഷന്‍ ലെവല്‍ ഓട്ടോമാറ്റിക്കായി ക്രമീകരിക്കുന്ന അഡാപ്റ്റീവ് മോഡും ഇതിലുണ്ട്. 12.4 എംഎം ഡൈനാമിക് ഡ്രൈവറാണ് ഇതിലുള്ളത്. AI- പിന്തുണയുള്ള എൻവയോൺമെൻ്റൽ നോയ്‌സ് ക്യാൻസലേഷൻ (ENC) ക്വാഡ് മൈക്ക് സിസ്റ്റം ഫീച്ചറും ഇതിൽ ലഭ്യമാണ്. ഫ്ലിപ്കാർട്ട് വഴി ലഭ്യമാകാൻ സജ്ജമാക്കിയിരിക്കുന്ന Poco M6 പ്ലസ് 5G യ്‌ക്കൊപ്പം Poco Buds X1 ലോഞ്ച് ചെയ്യും.