മുംബൈ: നിര്‍മാതാവും സംവിധായകയുമായ ഏക്താ കപൂറും അമ്മ ശോഭ കപൂറിനുമെതിരെ പോക്‌സോ കേസ്. ഇവരുടെ കീഴിലുള്ള ഒടിടി പ്ലാറ്റ്‌ഫോം എഎല്‍ടി ബാലാജിയില്‍ വന്ന അഡള്‍ട്ട് വെബ് സീരീസിന്റെ എപ്പിസോഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യം പ്രചരിപ്പിച്ചതിനാണ് പോക്സോ പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്.
Read Also: ഛത്തീസ്ഗഢില്‍ മുത്തശ്ശിയെ ത്രിശൂലം ഉപയോഗിച്ച് കൊലപ്പെടുത്തിയ സംഭവം; നരബലിയെന്ന് സംശയം
ബാലജി ടെലിംഫിലിംസ് കമ്പനിയുടെ ഒടിടി പ്ലാറ്റ്ഫോമായ ആള്‍ട്ട് ബാലാജിയിലെ ഗാന്ദി ബാത്ത് എന്ന വെബ് സീരീസിന്റെ സീസണ്‍ 6 മായി ബന്ധപ്പെട്ടാണ് കേസ്. മുംബൈ പോലീസ് പറയുന്നതനുസരിച്ച്, ബാലാജി ടെലിഫിലിം ലിമിറ്റഡ്, ഏക്താ കപൂര്‍,ശോഭ കപൂര്‍ എന്നിവര്‍ക്കെതിരെ മുംബൈയിലെ എംഎച്ച്ബി പോലീസ് സ്റ്റേഷനില്‍ ഐപിസി, ഐടി ആക്ട് സെക്ഷന്‍ 295-എ, പോക്സോ നിയമത്തിന്റെ 13, 15 വകുപ്പുകള്‍ എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്.
Read Also: നിയന്ത്രണങ്ങള്‍ പൂരത്തിന്റെ മനോഹാരിത നശിപ്പിക്കുന്നു; മന്ത്രി കെ രാജന്‍
2021 ഫെബ്രുവരിക്കും 2021 ഏപ്രിലിനും ഇടയില്‍ ആള്‍ട്ട് ബാലാജിയില്‍ സ്ട്രീം ചെയ്ത ഈ പരമ്പരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു എന്ന പരാതിയിലാണ് കേസ്. എന്നാല്‍ പരാതിയില്‍ പറയുന്ന വിവാദ എപ്പിസോഡ് നിലവില്‍ ഈ ആപ്പില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.