പോക്സോ കേസ്: യുവാവിന് 25 വർഷം കഠിനതടവും പിഴയും

കീഴാറ്റിങ്ങല്‍ വിളയില്‍മൂല ആര്‍.ആര്‍ നിവാസില്‍ രമേശിനെ (28) യാണ് ശിക്ഷിച്ചത്.

പോക്സോ കേസ്: യുവാവിന് 25 വർഷം കഠിനതടവും പിഴയും
പോക്സോ കേസ്: യുവാവിന് 25 വർഷം കഠിനതടവും പിഴയും

വര്‍ക്കല: പോക്‌സോ കേസിലെ പ്രതിയായ യുവാവിന് 25 വര്‍ഷം കഠിനതടവും ഒരു ലക്ഷം പിഴയും ശിക്ഷ. കടയ്ക്കാവൂര്‍ സ്റ്റേഷന്‍ പരിധിയില്‍ 2018 ജൂണില്‍ 15 വയസ്സുള്ള പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ കീഴാറ്റിങ്ങല്‍ വിളയില്‍മൂല ആര്‍.ആര്‍ നിവാസില്‍ രമേശിനെ (28) യാണ് ശിക്ഷിച്ചത്. വര്‍ക്കല അതിവേഗ പോക്‌സോ കോടതി ജില്ല ജഡ്ജ് സിനി എസ്.ആര്‍ ആണ് ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയെ സ്‌നേഹം നടിച്ച് ചിറയിന്‍കീഴ് പുരവൂരിലെ വാടകവീട്ടില്‍ എത്തിച്ചാണ് ഇയാള്‍ ഉപദ്രവിച്ചത്. കടയ്ക്കാവൂര്‍ എസ്.ഐ സെന്തില്‍ കുമാര്‍, എസ്.എച്ച്.ഒ കെ.എസ്. അരുണ്‍, എസ്.ഐ മനോഹര്‍ എന്നിവരാണ് കേസെടുത്ത് അന്വേഷിച്ചത്.

പിഴത്തുക ഇരക്ക് നഷ്ടപരിഹാരമായി നല്‍കണം. കൂടാതെ ഇരക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റിക്ക് ശിപാര്‍ശയും ചെയ്തിട്ടുണ്ട്. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. ഹേമചന്ദ്രന്‍ നായര്‍, അഡ്വ. ഷിബു, അഡ്വ. ഇക്ബാല്‍ എന്നിവര്‍ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.

Top