CMDRF

ഗവര്‍ണര്‍ സിവി ആനന്ദബോസിനെതിരായ പീഡന പരാതി; രാജ്ഭവന്‍ ജീവനക്കാര്‍ക്ക് വീണ്ടും നോട്ടീസ് അയച്ച് പൊലീസ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ രാജ്ഭവന്‍ ജീവനക്കാര്‍ക്ക് വീണ്ടും നോട്ടീസ് അയച്ച് ബംഗാള്‍ പൊലീസ്. മൂന്ന് ജീവനക്കാരോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നിര്‍ദേശിച്ചു. ഇന്നലെ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും മൂന്ന് ഉദ്യോഗസ്ഥര്‍ ഹാജരായിരുന്നില്ല.

അതേസമയം രാജ്ഭവന്‍ ജീവനക്കാരി നല്‍കിയ ലൈംഗീക പീഡന പരാതി കേസില്‍ രാജ്ഭവനിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. കേസിന്റെ അന്വേഷണത്തിനായി സിസി ടിവി ദൃശ്യങ്ങള്‍ കൈമാറാന്‍ രാജ്ഭവന്‍ അധികൃതരോട് ആവശ്യപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

രാജ്ഭവന് ഉള്ളില്‍ വെച്ചാണ് വനിത ജീവനക്കാരി പീഡനത്തിന് ഇരയായതെന്ന് മൊഴി ഉണ്ടെന്ന് പൊലീസ് അറിയിച്ചു. അതിനാല്‍ കേസിന്റെ തുടര്‍ അന്വേഷണത്തിന് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് പൊലീസ് അറിയിച്ചു. കേസ് അന്വേഷിക്കാന്‍ കൊല്‍ക്കത്ത പൊലീസിന്റെ കീഴില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു.

Top