സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഗവർണർ നടത്തിയ പ്രസ്താവനക്കെതിരെ പൊലീസ്

സംസ്ഥാനത്ത് പിടികൂടിയ സ്വര്‍ണത്തിന്റെയും ഹവാലപ്പണത്തിന്റെയും കണക്കു മാത്രമാണ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഗവർണർ നടത്തിയ പ്രസ്താവനക്കെതിരെ പൊലീസ്
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഗവർണർ നടത്തിയ പ്രസ്താവനക്കെതിരെ പൊലീസ്

തിരുവനന്തപുരം : സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ പ്രസ്താവനക്കെതിരെ പൊലീസ്. സംസ്ഥാനത്ത് സ്വര്‍ണക്കടത്തിലൂടെ വരുന്ന പണം നിരോധിത സംഘടനകള്‍ക്കു വേണ്ടിയാണ് ഉപയോഗിക്കപ്പെടുന്നതെന്ന് കേരളാ പൊലീസിന്റെ വെബ്‌സൈറ്റില്‍ പറഞ്ഞിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണക്കുറിപ്പില്‍ പറയുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് ഇത്തരത്തില്‍ പറഞ്ഞതിനെ തുടര്‍ന്നാണ് വിശദീകരണവുമായി പൊലീസ് രംഗത്തെത്തിയത്. സംസ്ഥാനത്ത് പിടികൂടിയ സ്വര്‍ണത്തിന്റെയും ഹവാലപ്പണത്തിന്റെയും കണക്കു മാത്രമാണ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു.

സ്വര്‍ണക്കടത്തിലൂടെയും മറ്റും വരുന്ന പണം നിരോധിത സംഘടനകള്‍ക്കു ലഭിക്കുന്നുവെന്ന് കേരള പൊലീസിന്റെ വെബ്‌സൈറ്റിലുണ്ടെന്നാണ് ഇന്നലെ ഗവര്‍ണര്‍ മാധ്യമങ്ങളോടു പറഞ്ഞത്. സ്വര്‍ണം, ലഹരിമരുന്ന്, കള്ളപ്പണം എന്നിവ കടത്തുന്നതു നാടിനെതിരായ കുറ്റമാണ് എന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞത് വിഡിയോയിലുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

Top