മലിവാളിനെ ആക്രമിച്ചതിന് പിന്നിൽ മുഖ്യമന്ത്രിക്ക് ബന്ധമുണ്ടോയെന്ന വിഷയത്തിൽ അന്വേഷണവുമായി പൊലീസ്

മലിവാളിനെ ആക്രമിച്ചതിന് പിന്നിൽ മുഖ്യമന്ത്രിക്ക് ബന്ധമുണ്ടോയെന്ന വിഷയത്തിൽ അന്വേഷണവുമായി  പൊലീസ്
മലിവാളിനെ ആക്രമിച്ചതിന് പിന്നിൽ മുഖ്യമന്ത്രിക്ക് ബന്ധമുണ്ടോയെന്ന വിഷയത്തിൽ അന്വേഷണവുമായി  പൊലീസ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ എഎപി എംപി സ്വാതി മലിവാളിനെതിരെ ആക്രമണം നടന്നതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും, പേഴ്‌സണല്‍ സ്റ്റാഫായിരുന്ന ബിഭവ് കുമാറും മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിയതായി വ്യക്തമാക്കി ഡല്‍ഹി പൊലീസ്. ആക്രമണം നടത്തിയവരുമായി മുഖ്യമന്ത്രിക്ക് ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്നും ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ആക്രമണം മറച്ചുവെക്കാനുള്ള ശ്രമം നടത്തിയോയെന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

ആക്രമണത്തിന് പിന്നില്‍ ബിഭവ് കുമാര്‍ ഏതെങ്കിലും തരത്തില്‍ ഗൂഡാലോചന നടത്തിയിട്ടുണ്ടോ എന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ആക്രമണത്തിന് പിന്നാലെ എഎപി നേതാക്കളായ അതിഷിയും സഞ്ജയ് സിംഗും സംഭവത്തില്‍ ഗൂഡാലോചന സംശയിച്ചതിനാലാണ് പൊലീസും ഇത്തരത്തില്‍ ഗൂഡാലോചന സംശയിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ബിഭവ് കുമാറിന് എഎപി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പിന്തുണ ചൂണ്ടിക്കാട്ടി സ്വാതി മലിവാള്‍ ആക്രമണത്തില്‍ ഗൂഡാലോചനയുണ്ടോ എന്ന് സംശയിച്ചിരുന്നു. ദൃക്സാക്ഷി വിവരണങ്ങളും കുറ്റപത്രത്തിലെ മൊഴികളും ആക്രമണത്തിന്റെ തീവ്രത കാണിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു. ബിഭവ് കുമാര്‍ ഒന്നിലധികം തവണ സ്വാതി മല്ലിവാളിനെ മര്‍ദ്ദിച്ചതായും മുറിയിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്യുന്ന കണ്ട ദൃക്‌സാക്ഷിയായ ഓട്ടോ ഡ്രൈവര്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നു.

Top