മുംബൈ: മഹാരാഷ്ട്രയിലെ കോലാപ്പുർ വിശാൽഗഡ് കോട്ടയിൽ കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടയുണ്ടായ സംഘർഷത്തിൽ 21 പേർ അറസ്റ്റിൽ. അഞ്ഞൂറോളം പേർക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.
സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ എം പി സംഭാജിരാജ ഛത്രപതിയുടെ നേതൃത്വത്തിൽ ഞായറാഴ്ച വിശാൽഗഡ് കോട്ടയിലേക്ക് നടന്ന മാർച്ചും അക്രമാസക്തമായിരുന്നു.
ആൾക്കൂട്ടം പരിസരത്തെ നിരവധി വീടുകളും കടകളും തകർത്തിരുന്നു. മുസ്ലിം പള്ളിക്ക് നേരെയും ആക്രമണം ഉണ്ടായി. സംഘർഷത്തിന്‍റെ ഉത്തരവാദിത്വം ഷിൻഡെ സർക്കാറിന് ആണെന്ന് ഉദ്ധവ് വിഭാഗവും അസദുദീൻ ഒവൈസിയും ആരോപിച്ചു.