ആലപ്പുഴ; വണ്ടാനത്തെ ബാറിൽ കണ്ടതു കുപ്രസിദ്ധ കള്ളൻ ബണ്ടി ചോറിനെയല്ലെന്ന് കണ്ടെത്തൽ. സിസിടിവി ദൃശ്യത്തിലുള്ളത് ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിൽ (ഐടിബിപി) ഉദ്യോഗസ്ഥനായ രാജസ്ഥാൻ സ്വദേശിയാണെന്നു പൊലീസ് വ്യക്തമാക്കി.
രണ്ടു ദിവസം കഴിഞ്ഞിട്ടും വിവരമൊന്നും കിട്ടിയില്ല. കൊള്ളയടിക്കാനുള്ള സ്ഥലം കണ്ടുവച്ച ശേഷം ബണ്ടി ചോർ മടങ്ങിയിരിക്കാമെന്നും വീണ്ടും വന്നേക്കാമെന്നും പൊലീസ് സംശയിച്ചു. അപ്പോഴാണ് അതു ബണ്ടി ചോറല്ലെന്ന് കണ്ടെത്തുകയായിരുന്നു.
ബണ്ടി ചോറിനായുള്ള അന്വേഷണത്തിനിടെയാണ് ഐടിബിപി ഉദ്യോഗസ്ഥനാണെന്ന സൂചന ലഭിച്ചത്. തുടർന്ന് ഇദ്ദേഹവുമായി ബന്ധപ്പെട്ടു പൊലീസ് കാര്യം ഉറപ്പിച്ചു.