CMDRF

വിദേശത്താണെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ചു; അന്വേഷിച്ച് ചെന്നപ്പോൾ യുവാവ് കൊച്ചിയിൽ

കഴിഞ്ഞ ഒന്നിനാണ് ന്യൂസിലൻഡിൽ ജോലി ലഭിച്ചതായി അറിയിച്ച് യുവാവ് നാടുവിട്ടത്.

വിദേശത്താണെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ചു; അന്വേഷിച്ച് ചെന്നപ്പോൾ യുവാവ് കൊച്ചിയിൽ
വിദേശത്താണെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ചു; അന്വേഷിച്ച് ചെന്നപ്പോൾ യുവാവ് കൊച്ചിയിൽ

തൊടുപുഴ: വിദേശത്താണെന്നു വീട്ടുകാരെ വിശ്വസിപ്പിച്ച ശേഷം കാണാതായ 27കാരനെ കൊച്ചിയിൽ നിന്നു നെടുങ്കണ്ടം പൊലീസ് കണ്ടെത്തി. കൊച്ചിയിൽ ജോലി ചെയ്തിരുന്ന എഴുകുംവയൽ സ്വദേശി കഴിഞ്ഞ ഒന്നിനാണ് ന്യൂസിലൻഡിൽ ജോലി ലഭിച്ചതായി അറിയിച്ച് നാടുവിട്ടത്. വീട്ടുകാർ ചേർന്നാണ് യുവാവിനെ വിമാനത്താവളത്തിൽ എത്തിച്ചതും.

വിദേശത്തുള്ള ഫോട്ടോകൾ യുവാവ് വീട്ടുകാർക്ക് അയച്ചു നൽകിയിരുന്നു. ദിവസവും വീട്ടുകാരെ ഫോണിൽ വിളിക്കുകയും ചെയ്തിരുന്നു. എന്നാൽ
20നു ശേഷം വിവരമൊന്നും ഉണ്ടായിരുന്നില്ല. സുഹൃത്തിൽ നിന്നു യുവാവ് എറണാകുളത്തുള്ളതായി വിവരം ലഭിച്ച വീട്ടുകാർ നെടുങ്കണ്ടം പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

Top