ചെന്നൈ: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ അടക്കം മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. 23 കാരനായ സുന്ദർ എന്നയാളും പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളുമാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി തായമ്പൂരിലാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായത്.വീടിന് അരക്കിലോമീറ്റര്‍ അകലെവെച്ചാണ് പ്രതികള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത് .ഉപദ്രവത്തിനിടെ പെണ്‍കുട്ടി ബോധരഹിതയാകുകയും, ബോധം വീണ്ടെടുത്തതിന് ശേഷം രക്ഷപ്പെട്ട് വീട്ടിൽ എത്തുകയും ചെയ്തുവെന്നാണ് റിപ്പോർട്ട് .
READ ALSO: തൃശൂർ ആകാശപ്പാതയുടെ ഉദ്ഘാടനം 27ന്
വൈകീട്ട് സ്‌കൂള്‍വിട്ട ശേഷം ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് രാത്രി ഏഴരയോടെയാണ് കുട്ടി വീട്ടില്‍വരാറുള്ളത്. സമയം കഴിഞ്ഞിട്ടും വീട്ടിൽ എത്താത്തതിനെത്തുടർന്ന് വീട്ടുകാര്‍ ട്യൂഷന്‍ സെന്ററില്‍ തിരക്കിയപ്പോള്‍ 7.15-ഓടെ കുട്ടി വീട്ടിലേക്ക് പോയതായി മറുപടികിട്ടി. തുടർന്ന് , രാത്രി ഒന്‍പതുമണിയോടെ വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ് പരിക്കേറ്റനിലയില്‍ പെണ്‍കുട്ടി വീട്ടിലെത്തിയത്. ശരീരമാസകലം പരിക്കേറ്റ പെണ്‍കുട്ടിയെ വീട്ടുകാര്‍ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പീഡനത്തിനിരയായെന്ന് മനസിലായതോടെ പോലീസിലും പരാതി നല്‍കി. തുടര്‍ന്ന് പോലീസ് സംഘം അന്വേഷണം നടത്തി മൂന്ന് പ്രതികളെയും പിടികൂടുകയായിരുന്നു.