ആലപ്പുഴ: മണ്ണഞ്ചേരിയിലും പുന്നപ്രയിലും മോഷണങ്ങള്‍ക്ക് പുറകിൽ കുറുവാ സംഘമെന്ന് ഉറപ്പിച്ച് പൊലീസ്. രണ്ട് സ്ഥലങ്ങളിലും മോഷണത്തിന് എത്തിയ പ്രതികളിലൊരാളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചു. സംഘത്തില്‍ രണ്ടുപേർ ഉണ്ടായിരുന്നു ഒരാള്‍ മാത്രമാണ് വീട്ടില്‍ കയറിയത്. പൊലീസ് രാത്രി പെട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. പുന്നപ്രയില്‍ അടുക്കള വാതില്‍ പൊളിച്ച് വീടിനുള്ളില്‍ കയറി യുവതിയുടെയും കുഞ്ഞിന്റെയും മാല മോഷ്ടിച്ചതും, മണ്ണഞ്ചേരിയിലും സമാനമായ മോഷണം നടത്തിയതും ഒരാള്‍ തന്നെയെന്ന് പോലീസ് സംശയിക്കുന്നു. പ്രതിയുടെ രേഖ ചിത്രം പൊലീസ് ഇന്ന് പുറത്തുവിടും.