കെ എസ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പൊലീസ് കേസെടുത്തു

കെ എസ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പൊലീസ് കേസെടുത്തു
കെ എസ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പൊലീസ് കേസെടുത്തു

ര്‍ എം പി കേന്ദ്ര കമ്മിറ്റി അംഗം കെ എസ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പൊലീസ് കേസെടുത്തു. മഹിളാ അസോസിയേഷന്‍ നല്‍കിയ പരാതിയിലാണ് വടകര പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, സമൂഹത്തില്‍ ലഹളയുണ്ടാക്കാന്‍ ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ഹരിഹരന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം തുടരുകയാണ്. ഹരിഹരനെതിരെ നിയമനടപടി ആവശ്യപ്പെട്ട് സി.പി ഐ എമ്മും പൊലീസിനെ സമീപിച്ചേക്കും. കഴിഞ്ഞ ദിവസം വടകരയില്‍ സിപിഐഎം വര്‍ഗീയത പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് യു.ഡി എഫും ആര്‍എംപിയും നടത്തിയ ജനകിയ ക്യാമ്പയിനിലായിരുന്നു ഹരിഹരന്റെ വിവാദ സ്ത്രീവിരുദ്ധ പരാമര്‍ശം. ഹരിഹരനെതിരെ ഡി.വൈഎഫ്‌ഐ ഡി.ജി പി ക്കും വടകര റൂറല്‍ എസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്. ഇതിലും കേസെടുക്കാന്‍ സാധ്യതയുണ്ട്.

Top